newsroom@amcainnews.com

വൻകൂവറിൽ മസ്ജിദ് പെയിൻ്റ് അടിച്ച് വികൃതമാക്കി: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വൻകൂവർ : നഗരത്തിലെ ചരിത്രപ്രസിദ്ധമായ അൽ മസ്ജിദ് അൽ ജാമിഅ മസ്ജിദിന്‍റെ മുൻവാതിലുകളിൽ അപകീർത്തികരമായ വാചകങ്ങൾ പെയിൻ്റ് ഉപയോഗിച്ച് എഴുതി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്നത്. മസ്ജിദിന്‍റെ ചുവരുകളിലും വാതിലുകളിലുമായി അജ്ഞാതർ വിദ്വേഷ പരാമർശങ്ങൾ പതിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വൻകൂവർ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്നും, കുറ്റവാളിയെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി. ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഹെയ്‌റ്റ് ക്രൈം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഫെയർവ്യൂ പ്രദേശത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ നീക്കങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

You might also like

ഗ്രാമങ്ങളിലേക്ക് കുടിയേറാം: റൂറൽ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (RCIP) സ്ഥിരമാക്കി കാനഡ

A cry that pierced through the dirt; Miraculous rescue for infant buried alive facing 24 hours of death

മണ്ണു തുളച്ചെത്തിയ കരച്ചിൽ; 24 മണിക്കൂർ മരണമുഖത്ത് ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ

ഇ-ബൈക്ക്- ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ച് TTC

ഹാലോവീൻ ചോക്ലറ്റിൽ കഞ്ചാവ്: ചികിത്സ തേടി നാലു വയസ്സുകാരൻ, അന്വേഷണം ആരംഭിച്ച് ക്യുബെക്ക് പൊലീസ്

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി യോഗം: മാർക്ക് കാർണി അയർലൻഡിൽ

Billionaire tax measure on California ballot defeated

കലിഫോർണിയയിലെ ശതകോടീശ്വര നികുതി നിർദ്ദേശം ജനങ്ങൾ തള്ളി; ബേണി സാൻഡേഴ്സ് പക്ഷത്തിന് തിരിച്ചടി

Top Picks for You
Top Picks for You