newsroom@amcainnews.com

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി യോഗം: മാർക്ക് കാർണി അയർലൻഡിൽ

ഡബ്ലിൻ, അയർലൻഡ് : യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ (EPC) യോഗത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മാർക്ക് കാർണി അയർലൻഡിലെ ഡബ്ലിനിൽ എത്തി. കാനഡ-യൂറോപ്പ് ബന്ധം ശക്തിപ്പെടുത്തുക, കാനഡയെ യൂറോപ്യൻ യൂണിയൻ്റെ ഒരു അസോസിയേറ്റ് അംഗമാകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കാർണി യോഗത്തിൽ പങ്കെടുക്കുന്നത്. കാനഡയും യൂറോപ്പും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് വ്യക്തമാക്കി. ഉച്ചകോടിക്ക് മുന്നോടിയായി, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി കാർണി കൂടിക്കാഴ്ച നടത്തും.

വ്യാഴാഴ്ച പുലർച്ചെ ഡബ്ലിനിൽ എത്തിയ കാർണി യൂറോപ്യൻ നേതാക്കളെ അഭിസംബോധന ചെയ്യും. ഇതിനുമുമ്പ് മാർച്ചിൽ അർമേനിയയിൽ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന യൂറോപ്പിന് പുറത്തുനിന്നുള്ള ഏക രാജ്യമാണ് കാനഡ. യൂറോപ്യൻ രാജ്യങ്ങൾക്ക് തങ്ങളുടെ പൊതുവായ വെല്ലുവിളികളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഒരു വേദിയായി ഏകദേശം അഞ്ച് വർഷം മുമ്പ് റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിനെ തുടർന്നാണ് യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി (EPC) രൂപീകരിച്ചത്.

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി യോഗ ത്തിന് ശേഷം ‘അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്’ (ASEAN) യോഗങ്ങളിൽ പങ്കെടുക്കാനായി കാർണി മനിലയിലേക്ക് പോകും. തുടർന്ന് കംബോഡിയയിൽ നടക്കുന്ന ‘ഫ്രാങ്കോഫോണി’ (Francophonie) ഉച്ചകോടിയിൽ പങ്കെടുക്കും. അതിനുശേഷം ചൈനയിലെ ഷെൻഷെനിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം, അവിടെ നടക്കുന്ന ‘ഏഷ്യ-പസഫിക് ഇക്കണോമിക് കോപ്പറേഷൻ’ (APEC) ഉച്ചകോടിയിലും പങ്കെടുക്കും.

You might also like

ഹാലോവീൻ ചോക്ലറ്റിൽ കഞ്ചാവ്: ചികിത്സ തേടി നാലു വയസ്സുകാരൻ, അന്വേഷണം ആരംഭിച്ച് ക്യുബെക്ക് പൊലീസ്

Calgary friends win $90M in country's largest-ever lotto jackpot

രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി ജാക്ക്‌പോട്ട് നേടി കാൽഗറിയിലെ സുഹൃത്തുക്കൾ; സമ്മാനത്തുക 90 ദശലക്ഷം ഡോളർ ($90M)

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് ഡോണൾഡ് ട്രംപ്

Canada creates a permanent immigration pathway to help rural communities attract and retain talent

ഗ്രാമീണ മേഖലകളിലേക്ക് കഴിവുള്ള തൊഴിലാളികളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി കാനഡ സ്ഥിരം കുടിയേറ്റ പദ്ധതി ആരംഭിക്കുന്നു

ലോഹക്കഷണങ്ങളുടെ സാന്നിധ്യം: കാനഡയിലുടനീളം 29 ഇനം ബിയറുകൾ തിരിച്ചുവിളിച്ചു

ഡെമോക്രാറ്റുകളെ ‘ഡംബൊക്രാറ്റ്സ്’ എന്ന് അധിക്ഷേപിച്ച് ട്രംപ്

Top Picks for You
Top Picks for You