newsroom@amcainnews.com

ഹാലോവീൻ ചോക്ലറ്റിൽ കഞ്ചാവ്: ചികിത്സ തേടി നാലു വയസ്സുകാരൻ, അന്വേഷണം ആരംഭിച്ച് ക്യുബെക്ക് പൊലീസ്

മൺട്രിയോൾ: ക്യുബെക്കിൽ ഹാലോവീൻ ആഘോഷത്തിനിടെ ലഭിച്ച, കഞ്ചാവ് കലർത്തിയ ചോക്ലറ്റ് കഴിച്ചതിനെത്തുടർന്ന് നാല് വയസ്സുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രവിശ്യാ പൊലീസായ സുറെറ്റെ ഡു ക്യുബെക്ക് അന്വേഷണം ആരംഭിച്ചു.

ചോക്ലറ്റ് കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെടുകയും വായിൽ നിന്നും ഉമിനീർ ഒലിക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ നഴ്സ് കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ച് അവരെ തിരിച്ചയച്ചെങ്കിലും, ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ നടത്തിയ മൂത്രപരിശോധനയിൽ, കഞ്ചാവ് ഉപയോഗിക്കുമ്പോൾ ലഹരിയുണ്ടാക്കുന്ന ‘ടിഎച്ച്സി’ (THC) എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തി.

ചെറിയ കുട്ടികളിൽ കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കൾ എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഒരു ഡോക്ടറെയോ അല്ലെങ്കിൽ ക്യുബെക്ക് പോയിസൺ കൺട്രോൾ സെന്ററിനെയോ (Quebec poison control centre) ബന്ധപ്പെടണം.

You might also like

അമേരിക്കന്‍ പൗരൻ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

Indian market gains nearly 2%: Why global markets have rallied after Democrats won the US midterm elections?

ഇന്ത്യൻ വിപണിയിൽ ഏകദേശം 2% വർദ്ധനവ്: യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന് ശേഷം ആഗോള വിപണികൾ ഉയർന്നത് എന്തുകൊണ്ട്?

Elon Musk Aims for US Telecom Market: SpaceX Partners with Qualcomm for Own 5G Network

അമേരിക്കൻ ടെലികോം വിപണി പിടിക്കാൻ ഇലോൺ മസ്ക്; സ്വന്തം 5ജി ശൃംഖലയ്ക്കായി ക്വാൽകോമുമായി കൈകോർത്ത് സ്പേസ്എക്സ്

Fraud continues right under cyber cell's nose; 'Rhea Money Help' WhatsApp group becomes active again

സൈബർ സെല്ലിന്റെ കണ്ണ് വെട്ടിച്ച് വീണ്ടും തട്ടിപ്പ്; ‘റിയ മണി ഹെൽപ്’ വാട്സാപ്പ് ഗ്രൂപ്പ് സജീവമായി

Contraband Scaling the Walls: Kannur Central Jail Emerging as a Hub for Drug Smuggling

മതിൽ ചാടിയെത്തുന്ന ലഹരി; കണ്ണൂർ സെൻട്രൽ ജയിൽ ലഹരിക്കടത്തിന്റെ കേന്ദ്രമാകുന്നു

UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

Top Picks for You
Top Picks for You