newsroom@amcainnews.com

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

പുതിയ സാമ്പത്തിക വെല്ലുവിളികൾ ഭവന വിപണിയുടെ മുന്നേറ്റത്തെ മന്ദഗതിയിലാക്കാനുള്ള സാധ്യത നിലനിൽക്കെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ വീടുകളുടെ വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) അറിയിച്ചു. പണപ്പെരുപ്പം വർധിക്കുന്നതും പലിശനിരക്ക് ഉയരാനുള്ള സാധ്യതയും സാമ്പത്തിക സാഹചര്യങ്ങളെ ദുർബലപ്പെടുത്തിയെന്നും, ഇത് വിൽപ്പനയെ പ്രതികൂലമായി ബാധിച്ചതായും CREA സീനിയർ ഇക്കോണമിസ്റ്റ് ഷോൺ കാത്കാർട്ട് പറയുന്നു.

കഴിഞ്ഞ മാസം ആകെ 37,504 വീടുകളാണ് വിറ്റഴിച്ചത്. ഇത് 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 6.9% കുറവാണ്. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ വീടുകളുടെ വിൽപ്പനയിൽ 0.7 ശതമാനത്തിന്‍റെ ഇടിവും നേരിട്ടു. ഓഗസ്റ്റിൽ വിറ്റഴിക്കപ്പെട്ട വീടുകളുടെ ദേശീയ ശരാശരി വില 668,219 ഡോളറായിരുന്നു; മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ 0.6 ശതമാനം വർധനവുണ്ടായി. അതേസമയം വേനൽക്കാലത്തിന്‍റെ തുടക്കത്തിൽ തുടർച്ചയായി മൂന്ന് മാസങ്ങളിലുണ്ടായ ഇടിവിന് വിരാമമിട്ടുകൊണ്ട്, ഓഗസ്റ്റിൽ പുതിയതായി വിൽപ്പനയ്‌ക്കെത്തിയ വീടുകളുടെ എണ്ണത്തിൽ (new listings) മുൻ മാസത്തെ അപേക്ഷിച്ച് 3.3% വർധനയുണ്ടായി.

You might also like

സംഗീതവിസ്മയമായി ‘Raja 50’: ഫീനിക്സിൽ ഇളയരാജ തരംഗം

സാൽമൊണെല്ല: കാനഡയിൽ ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചു

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Zelenskiy in Canada aiming for air defense and winter preparations

വ്യോമ പ്രതിരോധവും ശീതകാല തയ്യാറെടുപ്പുകളും ലക്ഷ്യമാക്കി സെലെൻസ്‌കി കാനഡയിൽ

എച്ച് വണ്‍ ബി വീസ: 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ അമേരിക്ക

Chinese companies challenge Apple; Huawei and Xiaomi in the market with tri-fold phones

ആപ്പിളിന് വെല്ലുവിളിയുമായി ചൈനീസ് കമ്പനികൾ; ട്രൈ-ഫോൾഡ് ഫോണുകളുമായി Huaweiയും Xiaomiയും വിപണിയിൽ

Top Picks for You
Top Picks for You