സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓഗസ്റ്റിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിനായി 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. ഈ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 516 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്. അതേസമയം ജൂലൈയിലെ അവസാന രണ്ട് സിഇസി നറുക്കെടുപ്പുകളെ അപേക്ഷിച്ച് ഇൻവിറ്റേഷൻ ലഭിച്ച അപേക്ഷകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2026 ലെ 44-ാമത്തെ നറുക്കെടുപ്പായിരുന്നു ഇന്ന് നടന്നത്. […]
ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ലൊസാഞ്ചലസ് കൗണ്ടിയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ് പരിസരത്ത് സംശയാസ്പദമായി കണ്ട ആയുധധാരിയെ അറസ്റ്റ് ചെയ്തു. 38-കാരനായ ജീനൈന്‍ ജോണ്‍ ടെയ്‌ലെയാണ് അറസ്റ്റിലായത്. ഗോള്‍ഫ് ക്ലബ്ബിന്‍റെ സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് വകുപ്പ് അറിയിച്ചു. ഇയാളുടെ കൈയിൽ നിന്നും പിസ്റ്റള്‍, ഹോളോ-പോയിൻ്റ് വെടിയുണ്ടകളുള്ള മാഗസീനുകള്‍ എന്നിവ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയുടെ വസതിയില്‍ നിന്നും കൂടുതല്‍ തോക്കുകളും വെടിക്കോപ്പുകളും, […]
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

എച്ച്-1ബി, എൽ-1 വീസകളുടെ കാലാവധി നീട്ടി നൽകുന്നതിനും പുതിയ ഫീസ് ഈടാക്കാൻ യുഎസ് ഭരണകൂടം തയ്യാറെടുക്കുന്നു. പുതിയ വീസകൾക്ക് പുറമെ വീസ പുതുക്കുന്ന (Extensions) ഘട്ടത്തിലും ‘9-11 റെസ്പോൺസ് ആൻഡ് ബയോമെട്രിക് എൻട്രി-എക്സിറ്റ് ഫീസ്’ ബാധകമാക്കുന്നതാണ് പുതിയ നിയമം. ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. 2025 ലെ കണക്കുകൾ പ്രകാരം എച്ച്-1ബി വീസ പുതുക്കിയവരിൽ 77.6 ശതമാനവും ഇന്ത്യക്കാരാണ്. അതിനാൽ ആമസോൺ, ടിസിഎസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ഐ ടി, ടെക്നോളജി […]
ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

ലിസ്റ്റീരിയ ബാക്റ്റീരിയ സാന്നിധ്യത്തെ തുടർന്ന് കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു. വ്യത്യസ്ത രുചികളിലും വലുപ്പങ്ങളിലുമുള്ള ലൈറ്റെറി ഡി കോട്ടിക്കൂക്ക് മൈൽഡ് ചെഡ്ഡാർ ചീസ് ആണ് തിരിച്ചുവിളിച്ചതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ലിസ്റ്റീരിയ മോണോസൈറ്റോജീനുകൾ കലർന്ന ഭക്ഷണം കേടായതായ ലക്ഷണങ്ങൾ കാണിക്കുകയോ അസാധാരണമായ ദുർഗന്ധം ഉണ്ടാകുകയോ ചെയ്തേക്കില്ലെന്ന് ഫെഡറൽ ഏജൻസി പറയുന്നു. ഈ ബാക്ടീരിയ ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശി വേദന, കടുത്ത തലവേദന, കഴുത്ത് വേദന എന്നിവയ്ക്ക് കാരണമാകും. തിരിച്ചുവിളിച്ച ചീസുകൾ […]
ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഉൾപ്രദേശത്ത് പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. 1,100 ചതുരശ്ര കിലോമീറ്ററായി വളർന്ന പിയർ ലേക്ക് കാട്ടുതീയിൽ ഏകദേശം 120 കെട്ടിടങ്ങൾ കത്തിനശിച്ചതായി തോംസൺ നിക്കോള റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു. ബിഗ് ബാർ ലേക്ക്, ചാസം എന്നിവിടങ്ങളിലും, ക്ലിന്‍റണിന് തെക്കും കെല്ലി ലേക്ക് റോഡിലെ ഗ്രാമത്തിന്‍റെ പടിഞ്ഞാറുമുള്ള ഹൈവേ 97 ലും നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചതായി ടിഎൻആർഡിയിലെ ഇൻഫർമേഷൻ ഓഫീസർ കോൾട്ടൺ ഡേവീസ് പറഞ്ഞു. കത്തിനശിച്ച കെട്ടിടങ്ങളിൽ ഭൂരിഭാഗവും റെസിഡൻഷ്യൽ കെട്ടിടങ്ങളാണ്. കൂടാതെ ഗാരേജുകൾ, […]
ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

ബ്രിട്ടീഷ് കൊളംബിയയിലെ ചില്ലിവാക്കിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5:20 ഓടെയാണ് സംഭവം. രണ്ട് ഫ്ലൈയിങ് സ്കൂളുകളിൽ നിന്നുള്ള വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരു വിമാനം സുരക്ഷിതമായിചില്ലിവാക്ക് എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി. അതിലെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ, രണ്ടാമത്തെ വിമാനം സമീപത്തുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് (ലഗൂൺ) പതിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ആർസിഎംപി അണ്ടർവാട്ടർ റിക്കവറി ടീം കണ്ടെത്തി. രണ്ട് […]
ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

ആൽബർട്ടയിലെ സ്റ്റോണി ട്രെയിലിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ ‘ത്സൂട്ടിന പാർക്ക്‌വേയ്ക്ക്’ സമീപം മെഴ്‌സിഡസ് ബെൻസ് കാർ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്കും തീപിടിച്ചു. മെഴ്‌സിഡസ് ബെൻസിലെ ഡ്രൈവർ, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവരും, കാറിലുണ്ടായിരുന്ന 43-കാരനായ ഡ്രൈവറുമാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട ബെൻസിലേക്ക് പിന്നാലെ വന്ന മറ്റൊരു കാർ ഇടിച്ചു കയറി. ഈ […]
വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

യോഗ്യരായ വിദേശ പൗരന്മാർക്ക് സ്ഥിര താമസത്തിനായി ആരംഭിച്ച പുതിയ പാത്ത് വേയുടെ പ്രവർത്തനം ആരംഭിച്ചതായി ഒൻ്റാരിയോ സർക്കാർ അറിയിച്ചു. ഒൻ്റാരിയോ ഇമിഗ്രേഷൻ നോമിനി പ്രോഗ്രാമിന്‍റെ (OINP) ഭാഗമായ ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം (OWPS) വഴി പ്രവിശ്യാ നാമനിർദ്ദേശത്തിനായി അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷനിലെ (NOC) എല്ലാ TEER (Training, Education, Experience and Responsibilities) വിഭാഗങ്ങളിലുമുള്ള (TEER 0 മുതൽ 5 വരെ) ജോബ് ഓഫറുകളുള്ള വിദേശ തൊഴിലാളികൾക്ക് ഈ പുതിയ സ്ട്രീം […]
പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓഗസ്റ്റിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഓഗസ്റ്റ് 4-ന് നടന്ന ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ എക്സ്പ്രസ് എൻട്രി കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 768 ഉള്ളവരെയാണ് പരിഗണിച്ചത്. ഈ വർഷത്തെ 43-ാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. കൂടാതെ മാർച്ച് മുതൽ ഐആർസിസി പിന്തുടരുന്ന ക്ലസ്റ്റർ-ഓപ്പണിങ് പാറ്റേൺ പ്രകാരം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം […]
