newsroom@amcainnews.com

ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജം; വ്യക്തത വരുത്തി ഐആർസിടിസി

ത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ വാ‌ർത്തകൾ പ്രചരിക്കുന്നതിനിടെ കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സോഷ്യൽ മീഡിയയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ വന്നതിനെ തുടർന്നാണ് ഈ വിശദീകരണം. സോഷ്യൽ മീഡിയയിലടക്കം ഇത് സംബന്ധിച്ച ചർച്ചകളും നടന്നു. എന്നാൽ അത്തരത്തിൽ പ്രചാരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്.

നിലവിലെ സമയക്രമം

ഐആ‍ർസിടിസിയുടെ ഔദ്യോ​ഗികമായ അറിയിപ്പ് പ്രകാരം, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്രാ തീയതി ഒഴികെ, തിരഞ്ഞെടുത്ത ട്രെയിനുകളിൽ ഒരു ദിവസം മുൻകൂട്ടി തത്കാൽ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതലും നോൺ-എസി ക്ലാസ് (SL/FC/2S) 11:00 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിംഗ് ചെയ്യാവുന്നതാണ്.

You might also like

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി: പ്രൂഫ് ഓഫ് ഫണ്ട്സ് തുക വർധിപ്പിച്ച് കാനഡ

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

FOKANA Business Excellence Award for Hanover Bank Director Varkey Abraham

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി ഏബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരം

World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

Venezuela's Oil Reserves Now Belong to America: Donald Trump with a Historic Deal

വെനസ്വേലൻ എണ്ണശേഖരം ഇനി അമേരിക്കക്ക്: ചരിത്രപരമായ കരാറുമായി ഡൊണാൾഡ് ട്രംപ്

Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

Top Picks for You
Top Picks for You