വൻകൂവർ : മെട്രോ വൻകൂവറിലെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. കടൽജലനിരപ്പ് ഉയരുന്നതിനൊപ്പം ശക്തമായ തിരമാലകളും ഇടയ്ക്കിടെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ചയും വാരാന്ത്യത്തിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ ജലനിരപ്പ് ഉയരുന്നതെന്നും ഏജൻസി അറിയിച്ചു. മെട്രോ വാൻകൂവറിലെ തീരപ്രദേശങ്ങൾ, മസ്ക്വിയം ഫസ്റ്റ് നേഷൻ (Musqueam First Nation), ബൗണ്ടറി ബേ മുതൽ സെമിയാമൂ ബേ വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.








