newsroom@amcainnews.com

ബ്രാംപ്ടൺ പ്ലാൻ്റ് വിൽപ്പന: സ്റ്റെല്ലാൻ്റിസിനെതിരെ കടുത്ത നടപടിക്ക് ഫെഡറൽ സർക്കാർ

ഓട്ടവ : ഒൻ്റാരിയോ ബ്രാംപ്ടണിലെ സ്റ്റെല്ലാൻ്റിസ് പ്ലാൻ്റ് വിൽപ്പനയിൽ കടുത്ത നടപടികൾക്കൊരുങ്ങി ഫെഡറൽ സർക്കാർ. വാഹന നിർമ്മാണ ശാല പ്രതിരോധ കരാർ കമ്പനിയായ റോഷെലിന് (Roshel) വിൽക്കാനുള്ള തീരുമാനം ഫെഡറൽ സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന് വ്യവസായ മന്ത്രി മെലനി ജോളി വ്യക്തമാക്കി. 2022-ലെ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതോടെ സ്റ്റെല്ലാൻ്റിസിന് അനുവദിച്ച ഫെഡറൽ ഫണ്ടിങ് തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും മെലനി ജോളി പറഞ്ഞു. ജീപ്പ് കോമ്പസ് നിർമ്മാണം നിർത്തിവെച്ചതും പകരം മറ്റൊരു വാഹനം നിർമ്മിക്കാൻ തയ്യാറാകാത്തതും പ്ലാൻ്റ് അടച്ചുപൂട്ടിയതും കരാർ ലംഘനമാണെന്നും മന്ത്രി അറിയിച്ചു.

നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക് ഒരു മാസത്തെ സമയമുണ്ടെന്നും ഈ സമയപരിധിക്കുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ഫെഡറൽ ഫണ്ടിങ് കരാർ റദ്ദാക്കുമെന്നും ഇതുവരെ നൽകിയ തുക പലിശ സഹിതം തിരികെ ലഭിക്കാൻ കേസ് നൽകുമെന്നും മെലനി ജോളി പറഞ്ഞു. ടൊറൻ്റോയിൽ സ്റ്റെല്ലാൻ്റിസ് കാനഡ സിഇഒ ട്രെവർ ലോംഗ്ലി, തൊഴിലാളി യൂണിയനായ യൂണിഫോർ (Unifor) പ്രതിനിധികൾ, ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് എന്നിവരുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് മെലനി ജോളി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു വർഷമായി പരിഹാരം കാണാൻ ശ്രമിച്ചിട്ടും കമ്പനി പ്ലാൻ്റ് വിൽപ്പനയുമായി മുന്നോട്ട് പോയത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറയുന്നു.

You might also like

യോർക്ക് യൂണിവേഴ്സിറ്റിയിൽ സൈബർ ആക്രമണം: വ്യക്തിഗത വിവരങ്ങൾ ചോർന്നു

Horse riding courtesy of the police; public joins the horseback charge against drugs

പോലീസ് വക ‘കുതിരസവാരി’; ലഹരിക്കെതിരെ ബൂട്ടണിഞ്ഞ് അശ്വമേധത്തിന് ജനങ്ങളും

Planning to Bring a New Phone from Abroad? Know the Customs Rules and Duty Rates

വിദേശത്തുനിന്ന് പുതിയ ഫോൺ കൊണ്ടുവരാൻ പോവുകയാണോ? കസ്റ്റംസ് നിയമങ്ങളും ഡ്യൂട്ടി നിരക്കുകളും അറിയാം

Wedding scheduled in three days dashed; set off with wedding invitations, a lorry claims lives

ആഘോഷം തുടങ്ങും മുൻപ് അന്ത്യം; ക്ഷണക്കത്തുമായി ഇറങ്ങിയ വധുവും ബന്ധുവും വാഹനാപകടത്തിൽ പൊലിഞ്ഞു

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Influx of Migrants Before the Eyes in the Canary Islands; Spain Calls for an Emergency Meeting

കാനറി ദ്വീപുകളിൽ കൺമുൻപിൽ കുടിയേറ്റ പ്രവാഹം; അടിയന്തര യോഗം വിളിച്ച് സ്പെയിൻ

Top Picks for You
Top Picks for You