newsroom@amcainnews.com

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ : ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്‍ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. പ്ലെസന്റ്ഡെയ്ൽ സ്കൂൾ ഡിസ്ട്രിക്റ്റ് 107-ലെ വിദ്യാർത്ഥികളാണ് മരിച്ചത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

വെസ്റ്റേൺ സ്പ്രിങ്സിലെ വുൾഫ് റോഡ് റെയിൽവേ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. ക്രോസിങ് ഗേറ്റുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ട്രെയിനിടിച്ച് വാഹനം പൂർണ്ണമായി കത്തി നശിച്ചു. കാറോടിച്ചിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോടെ ലോയോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലുണ്ടായിരുന്ന 35 യാത്രക്കാരും സുരക്ഷിതരാണ്. അപകടത്തെ തുടർന്ന് മേഖലയിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

You might also like
Good news for aquarium enthusiasts: A new water-purifying plant discovered in the Wayanad hills

അക്വേറിയം സ്നേഹികൾക്ക് സന്തോഷവാർത്ത; വയനാടൻ മലനിരകളിൽ വെള്ളം ശുദ്ധീകരിക്കുന്ന പുതിയ ചെടി കണ്ടെത്തി

The Phone Call Trap: Bihar's 'Most Wanted' Criminal Who Evaded 250 Cops Nabbed in Kollam

ഫോൺ കോൾ തന്ന കെണി; 250 പോലീസുകാരെ വെട്ടിച്ച ബിഹാറിലെ ‘മോസ്റ്റ് വാണ്ടഡ്’ ക്രിമിനൽ കൊല്ലത്ത് പിടിയിൽ

ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ: അരിസോന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും

കാൽഗറിയിൽ ദീപാവലി ആഘോഷിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്

‘ചാരവിവാദം’; എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങ് പുറത്തേക്ക്

Low Price for Bank Documents, Multi-Crore Fraud Deals; Mafia Gang that Sold Off Accounts Nabbed by Cyber Police

ബാങ്ക് രേഖകൾക്ക് ചെറിയ വില, തട്ടിപ്പിന് കോടികളുടെ കച്ചവടം; അക്കൗണ്ടുകൾ മറിച്ചുവിറ്റ മാഫിയ സംഘം സൈബർ പോലീസിന്റെ പിടിയിൽ

Top Picks for You
Top Picks for You