മൺട്രിയോൾ : ഹൈഡ്രോ-ക്യുബെക്കിലെ ട്രേഡ് ജീവനക്കാർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. ഏകദേശം ആറായിരത്തി അഞ്ഞൂറോളം വരുന്ന സാങ്കേതിക ജീവനക്കാർ നവംബർ 20-ന് പുലർച്ചെ 0:01 മുതൽ നവംബർ 20-ന് നവംബർ 30-ന് രാത്രി 23:59 വരെ ഓവർടൈം ഡ്യൂട്ടി ഒഴിവാക്കിയാണ് സമരം നടത്തുകയെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. പുറംകരാർ ജോലികൾ (subcontracting) നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പണിമുടക്കിലേക്ക് നയിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കി.
ഒക്ടോബർ 23 മുതൽ നവംബർ 2 വരെ ഓപ്പറേറ്റർമാർ, അസംബ്ലർമാർ, ഇലക്ട്രീഷ്യൻമാർ, മെക്കാനിക്കുകൾ എന്നിവരടങ്ങുന്ന 6,271 ഹൈഡ്രോ-ക്യുബെക്ക് ജീവനക്കാർ പണിമുടക്കിയിരുന്നു. 2023 ഡിസംബർ 31-ന് ജീവനക്കാരുടെ കൂട്ടായ കരാർ (collective agreement) അവസാനിച്ചതോടെയാണ് പണിമുടക്ക് പരമ്പരക്ക് തുടക്കമായത്. കൂട്ടായ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മറ്റൊരു സമരമാർഗ്ഗം സ്വീകരിക്കുകയല്ലാതെ തങ്ങൾക്ക് മറ്റ് വഴികളില്ലെന്ന് യൂണിയൻ വ്യക്തമാക്കി.








