newsroom@amcainnews.com

യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി: അന്വേഷണം ആരംഭിച്ചു

ബോസ്റ്റൺ : ബോസ്റ്റണിൽ ഉപരിപഠനം നടത്തുകയായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലുള്ള കനഗൽ മണ്ഡലത്തിലെ ശബ്ദുള്ളാപുരം സ്വദേശിനി ശ്രീജ റെഡ്ഡി (23)നെയാണ് കാണാതായത്. ഒരു വർഷം മുൻപ് യു.എസിൽ എത്തിയ ശ്രീജ ബോസ്റ്റണിലെ യുമാസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയാണ്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ശ്രീജയ്ക്ക് 5 അടി 3 ഇഞ്ച് മുതൽ 5 അടി 5 ഇഞ്ച് വരെ ഉയരമുണ്ട്. കാണാതാകുന്ന സമയത്ത് കറുത്ത ജാക്കറ്റും ബ്ലൂ ജീൻസുമാണ് ധരിച്ചിരുന്നത്.

നവംബർ 2-ന് താമസസ്ഥലത്തുനിന്നും വൈകുന്നേരം നടക്കാനിറങ്ങിയ ശ്രീജയെ കാണാതാവുകയായിരുന്നു. അന്നുമുതൽ ഇവരുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നവംബർ 3-നാണ് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നവംബർ 4-ന് ബോസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെൻ്റ് ഔദ്യോഗികമായി പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

You might also like

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

ജോര്‍ജിയയില്‍ ചരിത്രവിജയം; കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണര്‍

മോസ്കോയിൽ ഭീകരാക്രമണ ഭീഷണി: ജാഗ്രതാ നിർദ്ദേശം നൽകി ഗ്ലോബൽ അഫയേഴ്‌സ് കാനഡ

തിരഞ്ഞെടുപ്പ് തോൽവി: കാനഡ വിരുദ്ധ നയത്തിൽ നിന്ന് പിന്മാറാൻ റിപ്പബ്ലിക്കന്‍മാര്‍

Owners of homes atop northeastern Ontario gold deposit in shock over a mine that may never be built

വടക്കുകിഴക്കൻ ഒന്റാറിയോയിലെ സ്വർണ്ണ നിക്ഷേപത്തിന് മുകളിൽ വീടുള്ള ഉടമസ്ഥർ ആഘാതത്തിൽ; ഒരിക്കലും നിർമ്മിച്ചേക്കാനിടയില്ലാത്ത ഖനിക്കെതിരെ ആശങ്ക

Canada's unemployment rate reaches six-month high

കാനഡയിൽ തൊഴില്ലായ്മ നിരക്ക് ആറു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Top Picks for You
Top Picks for You