newsroom@amcainnews.com

പരിശീലനക്കുറവ്, സുരക്ഷാ ആശങ്ക: കാനഡയിലെ ട്രക്കിങ് മേഖലയിൽ നിലവാരക്കുറവ്

കാനഡയിലെ ട്രക്കിങ് മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ വൻ പരിഷ്‌കാരങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും നിലവാരം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. ട്രക്ക് ഗതാഗത മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങളും പരിശീലന രീതികളും നിയമപാലനവും സംബന്ധിച്ച ആശങ്ക വർധിച്ചു വരുന്നതായും വ്യവസായ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നു.

വാഹനങ്ങളുടെ പരിപാലനം, ഡ്രൈവിങ് ലൈസൻസിങ് എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ പരിശോധനകളിലും പൊലീസ് അന്വേഷണങ്ങളിലും നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചില ഓപ്പറേറ്റർമാർ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും, മോശമായ പരിശീലന രീതികൾ ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ട്രക്ക് ഡെഗുലേഷൻ നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ കടുത്ത മത്സരവും കുറഞ്ഞ ചരക്കുകൂലിയും ഡ്രൈവർമാരുടെ വേതനത്തെയും തൊഴിൽ സാഹചര്യങ്ങളെയും ബാധിച്ചു. മോശമായ തൊഴിൽ സാഹചര്യങ്ങളും ശമ്പളം ലഭിക്കാത്ത അവസ്ഥയും സുരക്ഷാ ആശങ്കകളും ഡ്രൈവർമാരെ സമ്മർദ്ദത്തിലാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ആവശ്യത്തിന് പരിശീലനം നൽകാത്ത ചില ഡ്രൈവിങ് സ്കൂളുകളുടെ പോരായ്മകൾ ഒൻ്റാരിയോ ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി ഒൻ്റാരിയോ, കെബെക്ക്, ആൽബർട്ട, നോവസ്കോഷ, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകൾ പുതിയ നടപടികൾ സ്വീകരിച്ചുവരികയാണ്. ദീർഘമായ ജോലി സമയവും ബുദ്ധിമുട്ടുകളും കാരണം യുവാക്കൾ ഈ മേഖലയിലേക്ക് വരാൻ മടിക്കുന്നുണ്ട്. ഇതേത്തുടർന്ന് തൊഴിലുടമകൾ താൽക്കാലിക വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് വർധിച്ചു. എന്നാൽ ചില ദുർബലരായ തൊഴിലാളികൾ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാനും തൊഴിൽപരമായ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാതിരിക്കാനും ഇത് കാരണമാകുന്നുണ്ടെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു.

You might also like

സ്പെയിൻ ട്രെയിൻ അപകടത്തിൽ 6 കാനഡക്കാർക്ക് പരുക്ക്, ഒരാളെ കാണാതായി: മരണം 68

ടൊറൻ്റോ വിമാനത്താവളത്തിൽ വെസ്റ്റ്‌ജെറ്റ് വിമാനം കേറ്ററിങ് ട്രക്കുമായി കൂട്ടിയിടിച്ചു: ആർക്കും പരുക്കില്ല

Family of First Nation woman who died after being denied medical travel asks OPP to launch investigation

ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം ചികിത്സായാത്ര നിഷേധിക്കപ്പെട്ടു; ഫസ്റ്റ് നേഷൻ വനിതയുടെ മരണത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 മരണം; നിരവധി പേർക്ക് പരുക്ക്

ചരിത്രം കുറിച്ച് എയർ ഇന്ത്യ: മുംബൈ-ടൊറൻ്റോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

Top Picks for You
Top Picks for You