ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെസ്റ്റ്ജെറ്റ് (WestJet) വിമാനം കേറ്ററിങ് ട്രക്കുമായി കൂട്ടിയിടിച്ചതായി ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ (TSB) അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
വിമാനത്താവളത്തിലെ ഏപ്രണിൽ (വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം) ബോയിങ് 737 വിമാനം മാറ്റുന്നതിനിടെയാണ് ട്രക്കുമായി കൂട്ടിയിടിച്ചതെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.







