newsroom@amcainnews.com

വെനസ്വേലൻ എണ്ണശേഖരം ഇനി അമേരിക്കക്ക്: ചരിത്രപരമായ കരാറുമായി ഡൊണാൾഡ് ട്രംപ്

Venezuela's Oil Reserves Now Belong to America: Donald Trump with a Historic Deal

ലോക ഊർജ വിപണിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിൽ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വെനസ്വേലയുടെ വൻതോതിലുള്ള എണ്ണ നിക്ഷേപത്തിൽ (ഏകദേശം 65 ബില്യൺ ബാരലിലധികം) സിംഹഭാഗത്തിന്റെയും നിയന്ത്രണം ഇതിലൂടെ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. ആഗോളതലത്തിൽ ഇന്നുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ എണ്ണ ഇടപാടാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ഈ നീക്കത്തിലൂടെ അമേരിക്കയുടെ നിലവിലുള്ള എണ്ണശേഖരം ഇരട്ടിയിലധികം ഉയരുമെന്നും രാജ്യത്തെ ഇന്ധനവില ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വാർ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത് എന്നിവർ വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി നടത്തിയ ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് കരാർ അന്തിമഘട്ടത്തിലെത്തിയത്.

ലോകത്ത് ഏറ്റവും കൂടുതൽ എണ്ണശേഖരമുള്ള രാജ്യമായ വെനസ്വേലയുമായുള്ള ഈ ധാരണ, പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇറാൻ യുദ്ധവും മൂലം നേരിടുന്ന ആഗോള ഊർജ പ്രതിസന്ധി മറികടക്കാൻ അമേരിക്കയെ ഏറെ സഹായിക്കും. വർഷങ്ങളായി നിലനിൽക്കുന്ന സാമ്പത്തിക ഉപരോധങ്ങളും ആഭ്യന്തര പ്രശ്നങ്ങളും കാരണം പ്രതിസന്ധിയിലായ വെനസ്വേലയുടെ എണ്ണ മേഖലയ്ക്ക് ജീവൻ പകരാനും ആഗോള ഊർജ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനും ഈ പുതിയ നീക്കത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like
Toilet paper shortage in America and changes in hygiene habits

അമേരിക്കയിലെ ടോയ്‌ലറ്റ് പേപ്പർ ക്ഷാമവും ശുചിത്വ ശീലങ്ങളിലെ മാറ്റവും

'AMMA' is a Closed Chapter; Parvathy Thiruvothu Says No Faith in Government's Promises

‘അമ്മ’യിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് പാർവതി തിരുവോത്ത്

Heavy Fines for False Security and Fire Alarms; Authorities Introduce New Regulations

സെക്യൂരിറ്റി, ഫയർ അലാറം തെറ്റായി പ്രവർത്തിച്ചാൽ കനത്ത പിഴ; പുതിയ നിയമങ്ങളുമായി അധികൃതർ

Plane Crash in Kanpur: Training Aircraft Crashes, Killing Two Pilots

കാൺപൂരിൽ വിമാന അപകടം: പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

എബോള യാത്രാവിലക്ക് സെപ്റ്റംബർ 28 വരെ നീട്ടി കാനഡ

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെൻ്റ് ഓഗസ്റ്റ് 29-ന്

Top Picks for You
Top Picks for You