എബോള യാത്രാവിലക്ക് സെപ്റ്റംബർ 28 വരെ നീട്ടി കാനഡ

എബോള ഭീതിയെത്തുടർന്ന് നടപ്പിലാക്കിയ അതിർത്തി വിലക്കുകളും യാത്രാ നിയന്ത്രണങ്ങളും 30 ദിവസത്തേക്ക് കൂടി നീട്ടിയതായി കാനഡ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്ക് തുടരുന്നത്. ഇതോടെ സെപ്റ്റംബർ 28 വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ പ്രോസസ്സിങ് നീട്ടിവെക്കും. നിലവിൽ സാധുവായ വീസ കൈവശമുള്ള ഈ രാജ്യങ്ങളിലെ പൗരന്മാർക്കും കാനഡയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. രാജ്യത്ത് എബോള ഭീഷണി വളരെ കുറവാണെങ്കിലും രോഗതീവ്രത […]
‘കാനഡ സ്ട്രോങ് പാസ്’ ഇനി രണ്ടാഴ്ച മാത്രം; ഇളവുകൾ പ്രയോജനപ്പെടുത്താൻ നിർദ്ദേശം

‘കാനഡ സ്ട്രോങ് പാസ്’ പദ്ധതിയുടെ കാലാവധി അവസാനിക്കാൻ രണ്ട് ആഴ്ച മാത്രം ശേഷിക്കെ, കനേഡിയൻ പൗരന്മാരും വിനോദസഞ്ചാരികളും ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. സെപ്റ്റംബർ 7-ന് കാനഡ സ്ട്രോങ് പാസ് കാലാവധി അവസാനിക്കും. യുഎസുമായുള്ള വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിൽ വന്നതോടെ രാജ്യത്തിനുള്ളിൽ തന്നെ യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ […]
അപേക്ഷകർക്ക് തിരിച്ചടി: രജിസ്റ്റേർഡ് നഴ്സിങ് എക്സാമിനേഷൻ ഫീസ് കുത്തനെ കൂട്ടി കാനഡ

കാനഡയിൽ രജിസ്റ്റേർഡ് നഴ്സിങ് ലൈസൻസ് നേടുന്നതിനുള്ള നിർബന്ധിത യോഗ്യതാ പരീക്ഷയായ ‘നാഷണൽ കൗൺസിൽ ലൈസൻഷർ എക്സാമിനേഷൻ’ (NCLEX-RN) ഫീസ് നാഷണൽ കൗൺസിൽ ഓഫ് സ്റ്റേറ്റ് ബോർഡ്സ് ഓഫ് നഴ്സിങ് (NSBN) കുത്തനെ വർധിപ്പിച്ചു. നിലവിൽ 360 കനേഡിയൻ ഡോളറായിരുന്ന പരീക്ഷാ ഫീസ് 58% വർധിപ്പിച്ച് 570 ഡോളറായാണ് ഉയർത്തിയത്. പുതുക്കിയ പരീക്ഷാ നിരക്കുകൾ 2027 ഫെബ്രുവരി 1 മുതലായിരിക്കും പ്രാബല്യത്തിൽ വരും. പരീക്ഷാ നടത്തിപ്പ്, സൈബർ സുരക്ഷ, ഡാറ്റാ സംരക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾ ഉയർന്നതും കഴിഞ്ഞ 25 […]
