newsroom@amcainnews.com

കാനഡ ഗ്രോസറി ബെനഫിറ്റ് വിതരണം ഇന്ന് മുതല്‍

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കി ലിബറൽ സർക്കാരിന്‍റെ പ്രധാന ജനക്ഷേമ പദ്ധതികളിലൊന്നായ ‘കാനഡ ഗ്രോസറീസ് ആന്‍ഡ് എസന്‍ഷ്യല്‍സ് ബെനഫിറ്റ്’ (Canada Groceries and Essentials Benefit) ഇന്ന് മുതൽ വിതരണം ചെയ്യും. മുമ്പ് ജി.എസ്.ടി/എച്ച്.എസ്.ടി (GST/HST) ക്രെഡിറ്റ് എന്ന് അറിയപ്പെട്ടിരുന്ന ഈ ആനുകൂല്യം കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചത്.

സാധാരണയായി മൂന്ന് മാസത്തിലൊരിക്കല്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാറുള്ള ഈ തുക, നിത്യോപയോഗ സാധനങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ജനങ്ങളെ സഹായിക്കും. രാജ്യത്തെ ഏകദേശം 1.2 കോടി ജനങ്ങള്‍ക്ക് ഈ ഒറ്റത്തവണ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നു. കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടാകും. കുട്ടികളില്ലാത്ത ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുതിര്‍ന്ന വ്യക്തിക്ക് പരമാവധി 267 ഡോളര്‍ വരെയും, രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് പരമാവധി 533 ഡോളര്‍ വരെയും ലഭിക്കും. വാര്‍ഷിക ആനുകൂല്യത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ഈ ഒറ്റത്തവണ ടോപ്പ്-അപ്പ് പേയ്മെന്റായി ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

ഇതിനുപുറമെ, ജൂലൈ മാസം മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൃത്യമായി ലഭിക്കുന്ന ത്രൈമാസ പേയ്മെന്റുകളില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2024-ലെ ടാക്‌സ് റിട്ടേണ്‍ (നികുതി വിവരങ്ങള്‍) അടിസ്ഥാനമാക്കി നിശ്ചിത വരുമാന പരിധിയിലുള്ളവര്‍ക്ക് നേരിട്ടുള്ള ബാങ്ക് നിക്ഷേപമായോ (ഡയറക്ട് ഡിപ്പോസിറ്റ്) അല്ലെങ്കില്‍ തപാല്‍ വഴിയോ ഈ തുക യാന്ത്രികമായി (ഓട്ടോമാറ്റിക്) ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

You might also like

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

ടീഷോപ്പിന്റെ മറവിൽ ലഹരിവിൽപന: ‘പേപ്പർ ഇക്ക’ പിടിയിലായി

Rashford bids farewell to Barça: Returns to Manchester United

ബാഴ്‌സയോട് യാത്രപറഞ്ഞ് റാഷ്‌ഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ മടങ്ങുന്നു

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Top Picks for You
Top Picks for You