newsroom@amcainnews.com

ആളിപ്പടർന്ന് സ്വീഡ് ക്രീക്ക് കാട്ടുതീ; ബ്രിട്ടീഷ് കൊളംബിയ കരിബൂ റീജിയണിൽ ഒഴിപ്പിക്കൽ ഉത്തരവ്

ബ്രിട്ടീഷ് കൊളംബിയയിലെ കരിബൂ റീജിയണിൽ നിയന്ത്രണാതീതമായി പടരുന്ന ‘സ്വീഡ് ക്രീക്ക്’ കാട്ടുതീ വലിയ ഭീഷണിയുയർത്തുന്നു. ആളിപ്പടരുന്ന ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ റീജിയണിലെ ഇരുപതിലധികം പ്രദേശങ്ങളിൽ കരിബൂ റീജിയണൽ ഡിസ്ട്രിക്റ്റ് ഒഴിപ്പിക്കൽ ഉത്തരവ് പ്രഖ്യാപിച്ചു. എപ്പോൾ വേണമെങ്കിലും മാറിത്താമസിക്കാൻ തയ്യാറായിരിക്കണമെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായും നിറച്ച് സൂക്ഷിക്കാനും അടിയന്തര ആവശ്യങ്ങൾക്കുള്ള ബാഗുകൾ തയ്യാറാക്കി വെക്കാനും അധികൃതർ ആവശ്യപ്പെട്ടു. മേഖലയിൽ തുടരുന്ന കടുത്ത വരൾച്ചയും, ഉണങ്ങിയ മരങ്ങളുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ […]

ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് ഫൈനൽ ജൂൺ 6 ശനിയാഴ്ച

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെൻ്റിന്‍റെ ഫൈനൽ മത്സരം ജൂൺ 6 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ടീമും ഏറ്റുമുട്ടും. ഏപ്രിൽ 11 നു തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂർണമെൻ്റിന് ഇതോടെ പരിസമാപ്തിയാകും. തുടർന്ന് വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന […]

ഫിഫ ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം

2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ആറു ദിവസം മാത്രം ബാക്കിനിൽക്കെ, സ്റ്റേഡിയങ്ങളിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിന് ഫിഫ നിരോധനമേർപ്പെടുത്തി. കടുത്ത ചൂടുള്ള സമയങ്ങളിൽ ബോട്ടിലുകൾ അനുവദിക്കുമെന്നായിരുന്നു ആദ്യത്തെ തീരുമാനമെങ്കിലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ ഉത്തരവ്.ജൂൺ 11 വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. കളിക്കാർക്കും കാണികൾക്കും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ഫിഫ വ്യക്തമാക്കി. എന്നാൽ, സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് ഫിഫ ഉറപ്പുനൽകിയതായി ഇംഗ്ലീഷ് […]

കാനഡ ഗ്രോസറി ബെനഫിറ്റ് വിതരണം ഇന്ന് മുതല്‍

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കി ലിബറൽ സർക്കാരിന്‍റെ പ്രധാന ജനക്ഷേമ പദ്ധതികളിലൊന്നായ ‘കാനഡ ഗ്രോസറീസ് ആന്‍ഡ് എസന്‍ഷ്യല്‍സ് ബെനഫിറ്റ്’ (Canada Groceries and Essentials Benefit) ഇന്ന് മുതൽ വിതരണം ചെയ്യും. മുമ്പ് ജി.എസ്.ടി/എച്ച്.എസ്.ടി (GST/HST) ക്രെഡിറ്റ് എന്ന് അറിയപ്പെട്ടിരുന്ന ഈ ആനുകൂല്യം കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചത്. സാധാരണയായി മൂന്ന് മാസത്തിലൊരിക്കല്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാറുള്ള ഈ തുക, നിത്യോപയോഗ സാധനങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ജനങ്ങളെ […]

ക്‌നാനായ യൂത്ത് മിനിസ്ട്രി യുവജന ധ്യാനം ജൂണ്‍ 11 മുതല്‍ 14 വരെ ഡാലസില്‍

ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായുള്ള അവധിക്കാല ധ്യാനം ജൂണ്‍ 11 മുതല്‍ 14 വരെ നടക്കും. ഡാലസിലെ ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന ധ്യാനത്തിന് ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ , ബ്രദര്‍: റെജി മുട്ടം എന്നിവർ നേതൃത്വം നൽകും. രജിട്രേഷന്‍ ആരംഭിച്ചതായി യൂത്ത് മിനിസ്ട്രി വക്താവ് അറിയിച്ചു. ജൂണ്‍ 11 വ്യാഴം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ധ്യാനം 14 ഞായര്‍ ഉച്ചയ്ക്ക് സമാപിക്കും. ഹെസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ 25 വയസ്സ് വരെ […]

വാഹനഉടമകൾക്ക് തിരിച്ചടി: കാല്‍ഗറിയിൽ വീണ്ടും ഇന്ധനവില വർധന

നേരിയ ഇടിവിന് ശേഷം കാല്‍ഗറിയില്‍ വീണ്ടും ഇന്ധനവില വർധിച്ചു. തിങ്കളാഴ്ചയെ അപേക്ഷിച്ച് ഏകദേശം 17 സെൻ്റ് വർധിച്ച് നഗരത്തിലെ ഭൂരിഭാഗം ഫില്ലിങ് സ്റ്റേഷനുകളിലും പെട്രോള്‍ വില ലിറ്ററിന് 1.72 ഡോളര്‍ എന്ന നിരക്കിലാണ് ഈടാക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന അനിശ്ചിതാവസ്ഥയും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറവുമാണ് വില വീണ്ടും ഉയരാന്‍ കാരണമായത്. നിലവില്‍ വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വാരത്തിന്റെ അവസാനം വരെ ഇന്ധനവിലയില്‍ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത തുടരുമെന്നാണ് ഊര്‍ജ്ജ മേഖലയിലെ വിദഗ്ധരുടെ […]

മലയാളി യുവാവ് കാനഡയില്‍ മരിച്ചു

ഒൻ്റാരിയോയിൽ തടാകത്തില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു. അങ്കമാലി തുറവൂര്‍ വാതക്കാട് കൈതാരത്ത് ജോര്‍ജിന്‍റെ മകൻ ഫ്രെഡി ജോര്‍ജ് (29) ആണ് മരിച്ചത്. പീറ്റര്‍ബ്‌റോയ്ക്ക് സമീപമുള്ള തടാകത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഫ്രെഡി. തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിക്കുന്നതിനിടെ ഉണ്ടായ ‘ഹൈപോതെര്‍മിയ’ (ശരീര താപനില അസാധാരണമായി താഴുന്ന അവസ്ഥ) ആണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത തണുപ്പിലേക്ക് ശരീരം പെട്ടെന്ന് എത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

ന്യൂ ബ്രണ്‍സ്വിക്ക് ഗ്രീന്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞ് ഡേവിഡ് കൂണ്‍: എം.എല്‍.എയായി തുടരും

ന്യൂബ്രണ്‍സ്വിക്ക് ഗ്രീന്‍ പാര്‍ട്ടി നേതൃത്വത്തിൽ നിന്നും പിന്മാറുന്നതായി ഡേവിഡ് കൂണ്‍ അറിയിച്ചു. 14 വര്‍ഷമായി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് തുടരുന്ന അദ്ദേഹം പുതിയ പാര്‍ട്ടി തലവനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ പദവിയിൽ തുടരുമെന്നും വ്യക്തമാക്കി. പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞാലും രാഷ്ട്രീയത്തില്‍ തുടര്‍ന്നും സജീവമായിരിക്കുമെന്നും ഫ്രെഡറിക്ടണ്‍ ലിങ്കണില്‍ എംഎല്‍എ ആയി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും ഡേവിഡ് കൂണ്‍ അറിയിച്ചു. വരാനിരിക്കുന്ന പുതിയ നേതൃത്വത്തിന് 2028-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൃത്യമായ പ്രവര്‍ത്തന സമയം നല്‍കാനാണ് താന്‍ ഇപ്പോള്‍ മാറുന്നതെന്നും അദ്ദേഹം […]

ഒരൊറ്റ കാർഡിൽ മൂന്ന് തിരിച്ചറിയൽ രേഖകൾ; പുതിയ തിരിച്ചറിയൽ കാർഡുമായി ആൽബർട്ട

സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഒറ്റ കാർഡിൽ മൂന്ന് തിരിച്ചറിയൽ രേഖകൾ ഉൾപ്പെടുന്ന പുതിയ തിരിച്ചറിയൽ കാർഡ് അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കാർഡ്, പൗരത്വ രേഖ എന്നിവ ഒന്നിച്ച് ചേർത്തു കൊണ്ടുള്ള പുതിയ തിരിച്ചറിയൽ കാർഡുകൾ ജൂലൈ രണ്ടു മുതൽ വിതരണം ചെയ്യും. നിലവിലുള്ള പേപ്പർ ഹെൽത്ത് കാർഡുകൾ വേഗത്തിൽ കേടുവരുന്നതും ഒന്നിലധികം കാർഡുകൾ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിൻ്റെ പുതിയ നീക്കം. എന്നാൽ, ഈ സംവിധാനം സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ടെന്ന് […]

സാമ്പത്തിക മാന്ദ്യം: ആശങ്ക വേണ്ടെന്ന് OECD റിപ്പോർട്ട്

കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണെന്നും എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്നും ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോപ്പറേഷൻ ആൻ്റ് ഡെവലപ്മെൻ്റിന്‍റെ (OECD) റിപ്പോർട്ട്. തുടർച്ചയായി രണ്ട് പാദങ്ങളിൽ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടായതിനെത്തുടർന്നാണ് കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയത്. 2025-ൻ്റെ അവസാന മൂന്ന് മാസങ്ങളിൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു ശതമാനം ഇടിവുണ്ടായിരുന്നു. തൊട്ടുപിന്നാലെ, 2026-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ 0.1 ശതമാനത്തിൻ്റെ കുറവും കൂടി രേഖപ്പെടുത്തി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതികളാണ് ഈ പ്രതിസന്ധിക്ക് […]