newsroom@amcainnews.com

ചികിത്സാ പിഴവ് ആരോപണം: കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ മലയാളി യുവതി മരിച്ചു

വൻകൂവർ: കാനഡയിലെ പ്രിൻസ് ജോർജിൽ തോളെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി യുവതി ഉറക്കത്തിനിടെ മരിച്ചു. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

തോളെല്ല് സ്ഥാനം തെറ്റിയതിനെ തുടർന്നാണ് നമിതയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പേസ്‌മേക്കർ ഉപയോഗിച്ചിരുന്ന നമിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് കണക്കിലെടുക്കാതെ, ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ നമിതയെ ഡിസ്‌ചാർജ് ചെയ്തു. ഗുരുതരമായ ആരോഗ്യാവസ്ഥയിലുള്ള രോഗിയെ വേണ്ടത്ര നിരീക്ഷണത്തിലോ പരിചരണത്തിലോ നിർത്താതെ വീട്ടിലേക്ക് അയച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ നമിത ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.

പ്രിൻസ് ജോർജിലെ മലയാളി സമൂഹത്തെ നടുക്കിയ ഈ വിയോഗം കാനഡയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും വഴിമാറിയിട്ടുണ്ട്. ജിതിൻ തോമസാണ് നമിതയുടെ ഭർത്താവ്. അഞ്ച് വയസ്സുകാരി നതാനിയ ഏക മകളാണ്.

You might also like
Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

Top Picks for You
Top Picks for You