newsroom@amcainnews.com

ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഒൻ്റാരിയോയിലെ വോണിലുള്ള അമ്യൂസ്‌മെൻ്റ് പാർക്കിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. സംഭവത്തിൽ പഞ്ചാബിൽ നിന്നുള്ള 19 വയസ്സുള്ള ജുഗാദ് ധാമി എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ ബ്രാംപ്ടണിലാണ് താമസിക്കുന്നതെന്ന് യോർക്ക് റീജനൽ പോലീസ് അറിയിച്ചു. മെയ് 25-നായിരുന്നു സംഭവം.

അമ്യൂസ്‌മെൻ്റ് പാർക്കിലെ റൈഡിൽ കയറുന്നതിനിടെയാണ് യുവതി ലൈംഗികാതിക്രമം നേരിട്ടത്. റൈഡ് ഓപ്പറേറ്ററായ ജുഗാദ് ധാമി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പെൺകുട്ടിയോട് അതിക്രമം കാണിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ ലൈംഗികാതിക്രമം , കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പ്രതി കൂടുതൽ ആളുകളെ സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇതിന്‍റെ ഭാഗമായി പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

You might also like
B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You