newsroom@amcainnews.com

വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വടക്കേ അമേരിക്കന്‍ റീജിയന്‍റെ കീഴില്‍ ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സ് രൂപീകരിച്ചു. അമേരിക്ക റീജിയന്‍റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക സൂം യോഗത്തിലാണ് പുതിയ പ്രൊവിന്‍സ് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രൊവിന്‍സ് രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്ത WMC ഗ്ലോബല്‍ OCI ഫോറം ചെയര്‍മാന്‍ സാജു തുറുത്തലിനെയും അമേരിക്ക റീജിയന്‍ പ്രസിഡൻ്റ് ബ്ലെസണ്‍ മണ്ണിലിനെയും WMC ഗ്ലോബല്‍ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിച്ചു.

യോഗത്തില്‍ WMC ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡൻ്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വേല്യത്ത്, ഗ്ലോബല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡൻ്റ് ഡോ. തങ്കം അരവിന്ദ്, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡൻ്റ് ഷീല റെജി, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡൻ്റ് രേഷ്മ റെജി, ഗ്ലോബല്‍ OCI ഫോറം ചെയര്‍മാന്‍ സാജു തുറുത്തേല്‍ എന്നിവര്‍ പങ്കെടുത്തു.

ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സ് ഭാരവാഹികള്‍

  • ഷാജി പീറ്റര്‍ – ചെയര്‍മാന്‍
  • എല്‍ഡോ പോള്‍ – പ്രസിഡൻ്റ്
  • സിബി ജേക്കബ് – സെക്രട്ടറി
  • ഷിബി വര്‍ഗീസ് – ട്രഷറര്‍
  • ലീലമ്മ ജോസ്മാനി – വൈസ് പ്രസിഡൻ്റ് (അഡ്മിന്‍)
  • ഗ്രേസി ജോസഫ് – വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസേഷന്‍)
  • രാജിത് കാക്കുന്നത്ത് – വൈസ് ചെയര്‍
  • പീറ്റര്‍ കോരത്ത് – ആര്‍ട്‌സ് & കള്‍ച്ചറല്‍ ഫോറം
  • രഞ്ജിത് ഗോപാലന്‍ – ജോയിൻ്റ് ട്രഷറര്‍
  • ബോബി ജോണ്‍ – ജോയിൻ്റ് സെക്രട്ടറി
  • സീന ടോമി – വിമന്‍സ് ഫോറം ചെയര്‍
  • ടാഷ പോള്‍ – യൂത്ത് ഫോറം
  • അന്നു ജോസ് – IT & മീഡിയ ഫോറം
  • ആഗ്‌നസ് ജേക്കബ് – യൂത്ത് ഫോറം
  • ജോര്‍ജ് മണി – കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്
  • ജോര്‍ജ് ജോസഫ് – കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്
  • ലാല്‍സന്‍ ജോണ്‍ – കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്
  • പ്രിയ വര്‍ഗീസ് – വിമന്‍സ് ഫോറം സെക്രട്ടറി
You might also like
Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

Top Picks for You
Top Picks for You