newsroom@amcainnews.com

ഏകീകൃത എനർജി ഗ്രിഡ്’: കൈകോർത്ത് എട്ട് കനേഡിയൻ പ്രവിശ്യകൾ

വൈദ്യുതി സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി ഏകീകൃത എനർജി ഗ്രിഡ് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എട്ട് കനേഡിയൻ പ്രവിശ്യകളും രണ്ട് ടെറിറ്ററികളും ഒപ്പുവെച്ചു. ഒൻ്റാരിയോയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ടൊറൻ്റോയിൽ നടന്ന ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സസ്‌ക്കച്ചെവൻ , മാനിറ്റോബ, ഒൻ്റാരിയോ, ന്യൂ ബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവ സ്‌കോഷ്യ എന്നീ പ്രവിശ്യകളും യൂക്കോൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നീ മേഖലകളുമാണ് പദ്ധതിയുടെ ഭാഗമാകും. നിലവിൽ 13 വ്യത്യസ്ത ഗ്രിഡുകളായി പ്രവർത്തിക്കുന്ന കാനഡയുടെ വൈദ്യുതി മേഖലയെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

പുതിയ ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി പദ്ധതികളും നിർമ്മിച്ച് രാജ്യത്തുടനീളം ഒറ്റ ശൃംഖലയായി മാറ്റാനാണ് തീരുമാനം. നിലവിൽ ഒൻ്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകൾ അയൽ രാജ്യമായ അമേരിക്കയിലേക്ക് വൈദ്യുതി വിൽക്കുമ്പോൾ മറ്റ് പ്രവിശ്യകൾ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഈ നീക്കം സഹായിക്കും. എന്നാൽ പദ്ധതിയുടെ പൂർത്തീകരണത്തിനായുള്ള കൃത്യമായ സമയപരിധിയോ പ്രതീക്ഷിക്കുന്ന ചെലവോ നിലവിൽ പുറത്തുവിട്ടിട്ടില്ല.

You might also like

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

Top Picks for You
Top Picks for You