newsroom@amcainnews.com

മിഡിൽ ഈസ്റ്റ് സംഘർഷം: സൈനിക ഇടപെടൽ തള്ളാതെ കാനഡ

ഇറാൻ-ഇസ്രയേൽ സംഘർഷം മിഡിൽ ഈസ്റ്റിൽ അതീവ ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ സൈനിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ കാനഡയുടെ സൈനിക ഇടപെടൽ തള്ളിക്കളയാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സഖ്യകക്ഷികൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും, കാനഡയുടെയും സഖ്യകക്ഷികളുടെയും സുരക്ഷ കണക്കിലെടുത്ത് ഉചിതമായ സമയത്ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം […]

ഏകീകൃത എനർജി ഗ്രിഡ്’: കൈകോർത്ത് എട്ട് കനേഡിയൻ പ്രവിശ്യകൾ

വൈദ്യുതി സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി ഏകീകൃത എനർജി ഗ്രിഡ് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എട്ട് കനേഡിയൻ പ്രവിശ്യകളും രണ്ട് ടെറിറ്ററികളും ഒപ്പുവെച്ചു. ഒൻ്റാരിയോയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ടൊറൻ്റോയിൽ നടന്ന ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സസ്‌ക്കച്ചെവൻ , മാനിറ്റോബ, ഒൻ്റാരിയോ, ന്യൂ ബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവ സ്‌കോഷ്യ എന്നീ പ്രവിശ്യകളും യൂക്കോൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നീ മേഖലകളുമാണ് പദ്ധതിയുടെ ഭാഗമാകും. നിലവിൽ 13 വ്യത്യസ്ത ഗ്രിഡുകളായി പ്രവർത്തിക്കുന്ന കാനഡയുടെ വൈദ്യുതി മേഖലയെ […]

നിർണ്ണായക ധാതുമേഖലയിൽ കൈകോർത്ത് കാനഡ-ഓസ്‌ട്രേലിയ

ആഗോള രാഷ്ട്രീയത്തിലെ വൻശക്തികളുടെ മത്സരങ്ങൾക്കിടയിൽ ‘മിഡിൽ പവർ’ എന്ന നിലയിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക ധാതുക്കളിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഓസ്‌ട്രേലിയയും കാനഡയും. ഓസ്‌ട്രേലിയൻ പാർലമെന്റിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയർന്നത്. 2007-ന് ശേഷം ആദ്യമായാണ് ഒരു കനേഡിയൻ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. വൻശക്തികൾ തമ്മിലുള്ള പോരാട്ടം നിലനിൽക്കുന്ന ലോകത്ത്, അവർക്ക് മുന്നിൽ ആനുകൂല്യങ്ങൾക്കായി മത്സരിക്കണോ അതോ കരുത്തിനായി ഒന്നുചേരണോ […]

ഇന്ധനക്ഷാമത്തിൽ ക്യൂബ; തലസ്ഥാനത്തിലടക്കം വൈദ്യുതി നിലച്ചു

സാങ്കേതിക തകരാറിനെത്തുടർന്ന് ക്യൂബയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂർണ്ണമായും ഇരുട്ടിലായി. തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ബുധനാഴ്ച മുതൽ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രധാന ഊർജ്ജ നിലയമായ ‘അന്റോണിയോ ഗ്വിറ്ററസിലുണ്ടായ’ അപ്രതീക്ഷിത തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് യൂണിയൻ ഇലക്ട്രിക്ക (UNE) അറിയിച്ചു. നിലവിലെ തകരാർ പരിഹരിക്കാൻ കുറഞ്ഞത് 3 മുതൽ 4 ദിവസം വരെ സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്റോണിയോ ഗ്വിറ്ററസ് പ്ലാന്റിലെ ബോയിലറിനുണ്ടായ ചോർച്ചയും സൂപ്പർഹീറ്ററിലെ തകരാറുമാണ് പെട്ടെന്നുള്ള ബ്ലാക്കൗട്ടിന് കാരണം. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് വെനസ്വേലയിൽ […]

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 5,500 പേർക്ക് ക്ഷണം

കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായി നടത്തിയ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 5,500 പേർക്ക് അപേക്ഷിക്കാൻ ക്ഷണം ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോറായ 397 ആണ് ഇത്തവണത്തെ നറുക്കെടുപ്പിന്‍റെ പ്രത്യേകത. 2026-ൽ ഇതുവരെ നടന്ന പതിമൂന്ന് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിന് ലഭിക്കുന്ന രണ്ടാമത്തെ അവസരമാണിത്. ഈ വർഷം ഇതുവരെ ആകെ 39,112 അപേക്ഷകർക്ക് ​IRCC ഇൻവിറ്റേഷൻ (ITA) നൽകിയിട്ടുണ്ട്. […]

സാമ്പത്തിക പ്രതിസന്ധി: 30 പ്രോഗ്രാമുകൾ വെട്ടിച്ചുരുക്കി അൽഗോൺക്വിൻ കോളേജ്; ഒട്ടാവയിലെ വിദ്യാഭ്യാസ രംഗത്ത് ആശങ്ക

ഒട്ടാവ: കാനഡയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അൽഗോൺക്വിൻ കോളേജ് 30 അക്കാദമിക് പ്രോഗ്രാമുകൾ നിർത്തലാക്കാൻ തീരുമാനിച്ചു. കോളേജ് ബോർഡ് ഓഫ് ഗവർണേഴ്‌സ് തിങ്കളാഴ്ച നടന്ന പ്രത്യേക ഓൺലൈൻ മീറ്റിംഗിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. പ്രവിശ്യാ ഗവൺമെന്റിൽ നിന്നുള്ള ഫണ്ടിംഗിലെ കുറവും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന ഇടിവും മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിന് കോളേജ് അധികൃതരെ പ്രേരിപ്പിച്ചത്. ജേണലിസം, പാരാലീഗൽ, മ്യൂസിക് ഇൻഡസ്ട്രി ആർട്‌സ്, ഹോർട്ടികൾച്ചർ തുടങ്ങിയ പ്രമുഖ കോഴ്‌സുകൾ ഉൾപ്പെടെയാണ് റദ്ദാക്കുന്നത്. 2026 […]

ആൽബർട്ടയിൽ ഫ്ലൂ മരണം റെക്കോർഡ് ഉയരത്തിൽ; രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഭീകരമായ സാഹചര്യം

കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണസംഖ്യ റെക്കോർഡ് ഉയരത്തിലെത്തിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സീസണിൽ ഇതുവരെ 250 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരണമടഞ്ഞത്. 2009-ൽ പ്രവിശ്യ ഇൻഫ്ലുവൻസ കേസുകൾ പരസ്യമായി ട്രാക്ക് ചെയ്യാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കഴിഞ്ഞ നാല് വർഷമായി ആൽബർട്ടയിൽ ഫ്ലൂ മരണങ്ങൾ തുടർച്ചയായി വർദ്ധിച്ചുവരികയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ സ്നൈഡർ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്രെയ്ഗ് ജെന്നെ പറഞ്ഞു. ഈ സ്ഥിതിവിവരക്കണക്കുകൾ വെറും അക്കങ്ങളല്ലെന്നും മറിച്ച് പ്രിയപ്പെട്ടവരെ […]

ജെനസിസ് സെന്ററിന് മുന്നിൽ വെടിവെയ്പ്പ്: പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കാൽഗറി: നോർത്ത് ഈസ്റ്റ് കാൽഗറിയിലെ പ്രമുഖ കമ്മ്യൂണിറ്റി കേന്ദ്രമായ ജെനസിസ് സെന്ററിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ച രാവിലെയാണ് പോലീസ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. വെടിയേറ്റ നിലയിൽ ഒരാളെ പീറ്റർ ലൗഗീഡ് ആശുപത്രിയിൽ എത്തിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വെടിവെയ്പ്പ് നടന്നത് ഫാൽക്കൺബ്രിഡ്ജ് ബൊളിവാർഡിലുള്ള ജെനസിസ് സെന്ററിന് മുന്നിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ വ്യക്തിയെ പിന്നീട് […]

2028 വേൾഡ് കപ്പ് ഹോക്കി: ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി കാൽഗറി; ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു

കാൽഗറി: 2028-ൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് ഓഫ് ഹോക്കിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക താല്പര്യപത്രം കാൽഗറി സമർപ്പിച്ചു. ടൂറിസം കാൽഗറിയുടെ സീനിയർ കമ്മ്യൂണിക്കേഷൻസ് മാനേജർ വലേരി ബാൾ ആണ് ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള പ്രധാന കായിക മാമാങ്കങ്ങൾ സംഘടിപ്പിച്ചു പാരമ്പര്യമുള്ള കാൽഗറിക്ക്, ഹോക്കി കായിക ഇനത്തോടുള്ള നഗരത്തിന്റെ അഭിനിവേശം ഈ ബിഡിലൂടെ ഒരിക്കൽ കൂടി തെളിയിക്കാനാവുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനു മുന്നോടിയായി എൻഎച്ച്എൽ കമ്മീഷണർ ഗാരി ബെറ്റ്മാൻ കഴിഞ്ഞ ദിവസം കാൽഗറിയിലെ സ്കോട്ടിയാബാങ്ക് […]

ഇറാൻ സംഘർഷവും വിപണിയിലെ ചാഞ്ചാട്ടവും; സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ കർശന നിരീക്ഷണം വേണമെന്ന് ടിഫ് മാക്ലെം

ടൊറന്റോ/ഒട്ടാവ: ആഗോള സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ ധനകാര്യ വിപണിയുടെ അസ്ഥിരാവസ്ഥയിലേക്ക് നയിക്കരുതെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം മുന്നറിയിപ്പ് നൽകി. ടൊറന്റോയിൽ ഗ്ലോബൽ റിസ്ക് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾ ഊർജ്ജ-സാമ്പത്തിക വിപണികളിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആഗോള വിപണികളെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് പുറമെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ […]