newsroom@amcainnews.com

നോർത്ത് ടെക്സസിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ടെക്സസ് : നോർത്ത് ടെക്സസിൽ ഇൻഫ്ലുവൻസ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി പീഡിയാക്രിക് ഹെൽത്ത്‌കെയർ സിസ്റ്റമായ ‘ചിൽഡ്രൻസ് ഹെൽത്ത്’ റിപ്പോർട്ട് ചെയ്തു. നോർത്ത് ടെക്സസിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 26-ന് അവസാനിച്ച ആഴ്ചയെ അപേക്ഷിച്ച് നവംബർ 2-ഓടെ കേസുകളിൽ 26 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ, 6 മാസം മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഫ്ലൂ വാക്സിൻ അടിയന്തരമായി നൽകണമെന്ന് നോർത്ത് ടെക്സസ് ഏരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റേഴ്‌സ് നിർദേശിച്ചു. മുൻകൂട്ടി വാക്സിൻ സ്വീകരിക്കുന്നതിലൂടെ രോഗബാധയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഒരു പരിധി വരെ തടയാനാകുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

You might also like

എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺർഷിപ്പ് നടപടികൾ അവസാനിപ്പിച്ച് ഐബിഎം

From rusty luxury dreams to China's first aircraft carrier

തുരുമ്പെടുത്ത ആഡംബര മോഹത്തിൽ നിന്ന് ചൈനയുടെ ആദ്യ വിമാനവാഹിനിക്കപ്പലിലേക്ക്!

Ontario Breaks Ground on New Neonatal Intensive Care Unit at St. Michael’s Hospital

സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ പുതിയ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം ഒന്റാറിയോ നിർവ്വഹിച്ചു

Toronto bar faces 60-day liquor licence suspension after customer death

ടൊറന്റോയിലെ ബാറിൽ ഉപഭോക്താവ് മരിച്ചു: ലിക്വർ ലൈസൻസ് 60 ദിവസത്തേക്ക് റദ്ദാക്കാൻ തീരുമാനം

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

National Highway Cracks in Heavy Rain; Tourist Inflow to Ooty Comes to a Standstill

കനത്ത മഴയിൽ വിണ്ടുകീറി ദേശീയപാത; ഊട്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് നിലച്ചു

Top Picks for You
Top Picks for You