newsroom@amcainnews.com

ലണ്ടൻ : യുകെയിലെ കുടിയേറ്റ നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. വിദേശികൾക്ക് അഞ്ചുവർഷത്തെ താമസത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ അവസരം നൽകുന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തി, സാധാരണ കാലപരിധി പത്തുവർഷമാക്കുമെന്ന് ലേബർ സർക്കാർ അറിയിച്ചു. പുതിയ സംവിധാനത്തിൽ ബ്രിട്ടനിൽ എത്ര വർഷം താമസിച്ചു എന്നതുമാത്രമല്ല, രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും പൊതുസേവനങ്ങൾക്കും നൽകുന്ന സംഭാവന, വരുമാനം, തൊഴിൽ, നിയമാനുസൃതമായ പെരുമാറ്റം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം എന്നിവയും സ്ഥിരതാമസത്തിനുള്ള യോഗ്യത നിർണയിക്കും.

നിലവിലെ ‘Indefinite Leave to Remain’ (ILR) സംവിധാനത്തിൽ പല തൊഴിൽവീസ വിഭാഗങ്ങൾക്കും അഞ്ചുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാം. എന്നാൽ പുതിയ പരിഷ്കാരത്തോടെ ഭൂരിഭാഗം കുടിയേറ്റക്കാർക്കും കുറഞ്ഞത് പത്തുവർഷം കാത്തിരിക്കേണ്ടിവരും.

വാർഷിക വരുമാനം 50,271 പൗണ്ടിൽ കൂടുതലുള്ളവർക്കും ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ തുടങ്ങിയ നിർദിഷ്ട പൊതുസേവന മേഖലകളിലെ ജീവനക്കാർക്കും അഞ്ചുവർഷത്തെ കാലപരിധി തുടരും. 1,25,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ളവർക്കും പ്രത്യേക പ്രതിഭാ വീസ പദ്ധതികളിലൂടെ എത്തുന്നവർക്കും മൂന്നുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ അവസരമുണ്ടാകും.

കെയർ വർക്കർമാർക്ക് പ്രത്യേക സംരക്ഷണം

ബ്രിട്ടനിലെ ആരോഗ്യപരിചരണ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസം നൽകുന്ന ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വീസാ വ്യവസ്ഥകൾ പാലിക്കുകയും പ്രതിവർഷം കുറഞ്ഞത് 25,000 പൗണ്ട് സമ്പാദിക്കുകയും ചെയ്യുന്ന അർഹരായ കെയർ വർക്കർമാർക്ക് അഞ്ചുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാം. 2022 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ കെയർ മേഖലയിൽ എത്തിയവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. നിബന്ധനകൾ പാലിക്കാൻ കഴിയാതിരുന്നവർക്ക് പുതിയ അഞ്ചുവർഷത്തെ കെയർ വീസയിലൂടെ യോഗ്യത നേടാനുള്ള അവസരവും നൽകും. കോവിഡ് മഹാമാരിക്കുശേഷം ബ്രിട്ടനിലെ ആരോഗ്യപരിചരണ സംവിധാനത്തെ പിന്തുണച്ച വിദേശ തൊഴിലാളികളുടെ സംഭാവന പരിഗണിച്ചാണ് ഇളവെന്ന് സർക്കാർ വ്യക്തമാക്കി.

അനധികൃത കുടിയേറ്റത്തിന് കടുത്ത നിയന്ത്രണം

അനധികൃതമായി ബ്രിട്ടനിൽ പ്രവേശിക്കുന്നവർക്കുള്ള സ്ഥിരതാമസ നടപടികൾ കൂടുതൽ കർശനമാക്കും. അംഗീകൃത സുരക്ഷിതവും നിയമാനുസൃതവുമായ മാർഗങ്ങളിലൂടെയല്ലാതെ അഭയാർത്ഥികളായി എത്തുന്നവർക്ക് സാധാരണയായി 20 വർഷമാണ് നിർദിഷ്ട കാലപരിധി. ചെറുബോട്ടുകളിലൂടെ അനധികൃതമായി പ്രവേശിക്കുന്നവർക്ക് പത്തുവർഷം കൂടി കൂട്ടിച്ചേർത്ത് 30 വർഷം വരെ കാത്തിരിക്കേണ്ടിവരും. അതേസമയം, അംഗീകൃത നിയമാനുസൃത അഭയാർത്ഥി പാതകളിലൂടെ എത്തുന്നവർക്ക് അഞ്ചുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അവസരമുണ്ടാകും. ചില അഭയാർത്ഥികൾക്ക് ജോലിയിലോ പഠനത്തിലോ ഏർപ്പെടുന്നതിലൂടെ കാത്തിരിപ്പ് കാലം കുറയ്ക്കാനും സാധിക്കും.

പുതിയ നിയമങ്ങൾ 2027-ൽ പ്രാബല്യത്തിലേക്ക്

നവംബർ രണ്ടിന് പ്രഖ്യാപിച്ച നയപരിഷ്കാരങ്ങൾ ഉടൻ പൂർണമായി പ്രാബല്യത്തിൽ വരുന്നതല്ല. ഡിസംബറിൽ ഇമിഗ്രേഷൻ ചട്ടഭേദഗതികൾ അവതരിപ്പിച്ചുതുടങ്ങുമെന്നും 2027-ൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ആഭ്യന്തര സെക്രട്ടറി പാർലമെന്റിൽ അറിയിച്ചു.

കുടിയേറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന് സാമ്പത്തികവും സാമൂഹികവുമായ സംഭാവന നൽകുന്നവർക്ക് സ്ഥിരതാമസത്തിൽ മുൻഗണന നൽകുകയാണ് ലക്ഷ്യമെന്ന് സർക്കാർ വിശദീകരിച്ചു. ഇന്ത്യയിൽനിന്നും കേരളത്തിൽനിന്നും ബ്രിട്ടനിലെ ആരോഗ്യ, സാമൂഹിക പരിചരണ, വിദ്യാഭ്യാസ, ഐടി മേഖലകളിൽ ജോലി തേടിയെത്തിയവർക്കും കുടുംബങ്ങൾക്കും പുതിയ നിയമങ്ങൾ പ്രധാനപ്പെട്ടതാകും. പ്രത്യേകിച്ച് സ്ഥിരതാമസം പ്രതീക്ഷിച്ച് വർഷങ്ങളായി ബ്രിട്ടനിൽ കഴിയുന്നവർക്ക് അന്തിമ ചട്ടങ്ങളും പരിവർത്തന വ്യവസ്ഥകളും നിർണായകമായിരിക്കും.

ട്രാൻസ്‌പോർട്ട് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 150 പേർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 792 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

യുഎസിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിൽ തുടർച്ചയായ മൂന്നാം വർഷവും വൻ ഇടിവ്

The Great Desperation: 104 Indians deported in February 2025: A year later

വലിയ നിരാശ: 2025 ഫെബ്രുവരിയിൽ നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർ; ഒരു വർഷത്തിന് ശേഷം

Over 300K visas revoked so far in Trump’s second term, State Department announces

ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇതുവരെ 3 ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രഖ്യാപനം

you might also like

കനത്ത മൂടൽമഞ്ഞ്: എഡ്മിന്‍റനിൽ വിമാന സർവീസുകൾ വൈകി

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Ramaswamy pulls controversial ad featuring opponent Acton's estranged mother

എതിരാളിയായ ആക്ടന്റെ അമ്മയെ ഉൾപ്പെടുത്തിയുള്ള വിവാദ പരസ്യം പിൻവലിച്ച് രാമസ്വാമി

മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

ടെക്സസില്‍ വന്‍ വിജയം: കോളിന്‍ ഓള്‍റെഡ് വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

Canadian Crime Stoppers Association advises chapters to accept tips by phone only

ഓൺലൈൻ വിവരശേഖരണം നിർത്തിവെക്കാൻ കനേഡിയൻ ക്രൈം സ്റ്റോപ്പേഴ്സ് നിർദ്ദേശം; ഫോൺ വഴി മാത്രം വിവരങ്ങൾ സ്വീകരിക്കും

വീസ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയ: ഇന്ത്യൻ അപേക്ഷകർക്ക് ബയോമെട്രിക് വിവരങ്ങൾ നിർബന്ധം

Friend reacts to Learjet co-pilot Nathalia Filgueiras’ haunting last words before deadly crash

മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ലിയർജെറ്റ് സഹ-പൈലറ്റ് നതാലിയ ഫിൽഗ്വേരാസ് പറഞ്ഞ വിറങ്ങലിപ്പിക്കുന്ന അവസാന വാക്കുകളെക്കുറിച്ച് സുഹൃത്ത്

പതിറ്റാണ്ടുകളുടെ ഭരണത്തിന് വിരാമം: മിൽട്ടൺ മേയർ സ്ഥാനം ഒഴിഞ്ഞ് ഗോർഡ് ക്രാന്‍റസ്

Gold 'hijacked' and sped away from the airport; 12 km chase, gang caught

വിമാനത്താവളത്തിൽ നിന്ന് സ്വർണം തട്ടിയെടുത്ത് കാറിൽ കടന്നുകളഞ്ഞു; 12 കിലോമീറ്റർ പിന്തുടർന്ന് കവർച്ചാസംഘത്തെ പിടികൂടി

Ontario to provide fiscal update as tariff fight bites into budget

താരിഫ് തർക്കം ബജറ്റിനെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഒന്റാറിയോ സാമ്പത്തിക അവലോകനം നടത്തും

Top picks for you
Top picks for you