newsroom@amcainnews.com

ടെക്സസില്‍ വന്‍ വിജയം: കോളിന്‍ ഓള്‍റെഡ് വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

ടെക്സസ് : അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് വീണ്ടും തിരിച്ചെത്തി മുന്‍ ജനപ്രതിനിധി കോളിന്‍ ഓള്‍റെഡ്. റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിപാട്രിക് ഗില്ലസ്പിയെ പരാജയപ്പെടുത്തിയാണ് രണ്ടു വർഷത്തിന് ശേഷം ഓള്‍റെഡ് ജനപ്രതിനിധി സഭയിലേക്ക് തിരികെ എത്തുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഗില്ലസ്പിക്കെതിരെ ഓള്‍റെഡ് വിജയിക്കാനുള്ള സാധ്യത 99 ശതമാനമാണെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം ടെക്സസിലെ ഡെമോക്രാറ്റിക് രാഷ്ട്രീയത്തില്‍ ഓള്‍റെഡിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയിരിക്കുകയാണ്.

2024-ല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിനെതിരെ മത്സരിച്ച കോളിന്‍ പരാജയപ്പെട്ടിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായ രീതിയില്‍ ടെക്സസില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഡെമോക്രാറ്റിക് നേതാക്കള്‍ക്കിടയില്‍ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട മത്സരവും ആശയക്കുഴപ്പവും ഉടലെടുത്തിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ നേതൃമത്സരത്തിന്‍റെ പ്രതിഫലനമായും പ്രൈമറി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നു.

You might also like

ചരിത്രം കുറിച്ച് ആൽബർട്ട: ഒപ്‌റ്റോമെട്രിസ്റ്റുകൾക്ക് ലേസർ ചികിത്സകൾ നടത്താൻ അനുമതി

ഇന്ന് മുതല്‍ യു എസില്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

ഇല്ലിനോയിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകൾ ജനുവരി 15 വരെ

കനത്ത മഞ്ഞുവീഴ്ച: എഡ്മിന്‍റനിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You