newsroom@amcainnews.com

പുതിയ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പില്‍ 511 അപേക്ഷകരെ സ്ഥിരതാമസത്തിനായി ക്ഷണിച്ച് കാനഡ

മെയ് 13-ന് നടന്ന ഏറ്റവും പുതിയ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പില്‍ 511 അപേക്ഷകരെ സ്ഥിരതാമസത്തിനായി ക്ഷണിച്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). ഏറ്റവും കുറഞ്ഞ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോര്‍ 706 ഉള്ള അപേക്ഷകരെയാണ് ഈ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പില്‍ പരിഗണിച്ചത്.

ഈ മാസത്തെ മൂന്നാമത്തെ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പായിരുന്നു ഇത്. മെയ് 1, 2 തീയതികളില്‍ വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ട് കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകള്‍ നടന്നിരുന്നു. 2025-ല്‍ ഇതുവരെ നടന്ന എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകളില്‍ 33,940 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐആര്‍സിസി ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. 2025 ലെ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകള്‍ പ്രധാനമായും PNP ഉദ്യോഗാര്‍ത്ഥികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, ബാക്കിയുള്ള നറുക്കെടുപ്പുകള്‍ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC) പ്രോഗ്രാമിലെ അപേക്ഷകര്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You