newsroom@amcainnews.com

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും ചർച്ച നടത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി (UNGA) സമ്മേളനത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകളിൽ പുരോഗതിയുണ്ടെന്നും സുരക്ഷ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുമെന്നും കാർണി വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളിലെയും വിദഗ്ധ തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കും വിസ നടപടികൾ കൂടുതൽ ലളിതമാകുന്നതിനും വിവരസാങ്കേതികവിദ്യയിലെ സഹകരണത്തിനും ഇത് ഏറെ സഹായകരമാകും. വരുന്ന ഡിസംബറിൽ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശന വേളയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) ബന്ധപ്പെട്ട് അന്തിമവും നിർണായകവുമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like
Steering Defect: Volkswagen Recalls Over 2 Million Cars

സ്റ്റീയറിങ് തകരാർ: ഫോക്സ്‌വാഗൺ ഇരുപത് ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

Kidney health: Drinking 4–5 litres of water won’t cleanse your kidneys; doctor explains what healthy hydration should look like

വൃക്കകളുടെ ആരോഗ്യം: ദിവസവും 4-5 ലിറ്റർ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകളെ ശുദ്ധീകരിക്കില്ല; ആരോഗ്യകരമായ ജലാംശം എങ്ങനെയരിക്കണമെന്ന് ഡോക്ടർ വിശദീകരിക്കുന്നു.

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

Top Picks for You
Top Picks for You