ട്രംപിന് തിരിച്ചടി: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രമേയം പാസാക്കി യുഎസ് സെനറ്റ്

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കൻ സെനറ്റ് രംഗത്ത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ നടന്ന നിർണ്ണായക വോട്ടെടുപ്പിൽ, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ നയങ്ങളെ തള്ളിക്കൊണ്ട് ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാൻ പ്രമേയം പാസാക്കി. 50-48 എന്ന നിലയിലാണ് പ്രമേയം പാസായത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് സെനറ്റർമാർ ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രമേയത്തെ അനുകൂലിച്ചത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അമേരിക്കൻ പൊതുസമൂഹത്തിനിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്കൻ സൈന്യത്തെ […]
സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 28-ന്

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെൻ്റ് തോമസ് ദിനാചരണവും ആഘോഷിക്കുന്നു. ജൂൺ 28 ഞായറാഴ്ച വൈകുന്നേരം നാലിന് ൽമോണ്ടിലുള്ള സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന പരിപാടിയിൽ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനം മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവ്വഹിക്കും. ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹപ്രഭാഷണം നടത്തും. […]
ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

ഒൻ്റാരിയോയിലെ ഹൈവേകളിലൂടെ ഇനി ഡ്രൈവർമാർക്ക് പറക്കാം. പ്രവിശ്യയിലെ ഹൈവേകളിലെ വേഗപരിധി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഒൻ്റാരിയോ സർക്കാർ. ഹൈവേയിൽ വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 110 കിലോമീറ്ററായി ഉയർത്തുമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയ അറിയിച്ചു. കിഴക്കൻ ഒൻ്റാരിയോയിലെ 401, 416 ഹൈവേകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 401, ക്വീൻ എലിസബത്ത് വേ, 402, 403, 416, 417 ഹൈവേകളിൽ സെപ്റ്റംബർ അവസാനത്തോടെയും വേഗപരിധി വർധന നടപ്പിൽ വരും. 2024 […]
റെജീനയിൽ മുസ്ലിം പള്ളികൾക്ക് നേരെ ഭീഷണി; സുരക്ഷ കർശനമാക്കി

സസ്‌കാച്ചെവാൻ തലസ്ഥാനമായ റെജീനയിലെ മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഭീഷണി ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച നഗരമധ്യത്തിലെ റെജീന സിറ്റി ജാമിയ മസ്ജിദ് അധികൃതർക്ക് ഈമെയിൽ, സോഷ്യൽ മീഡിയ, ഫോൺ കോളുകൾ എന്നിവയിലൂടെ ഭീഷണി ലഭിച്ചതായി പോലീസ് അറിയിച്ചു. ജാമിയ മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി ബാങ്ക് വിളി മുഴങ്ങിയതിന് പിന്നാലെയാണ് ഭീഷണി ലഭിച്ചത്. അതേസമയം എല്ലാ വെള്ളിയാഴ്ചകളിലും ബാങ്ക് വിളി തുടരാനാണ് തീരുമാനമെന്ന് അൽ-ബാഖി ഫൗണ്ടേഷൻ ഡയറക്ടർ എം. അനിസുർ റഹ്മാൻ വ്യക്തമാക്കി. ഇത് തങ്ങളുടെ […]
കാലിഫോര്‍ണിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

വടക്കന്‍ കാലിഫോര്‍ണിയയിലെ ലൈബ്രറിയില്‍ ഉണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ലൈബ്രറിയുടെ ചിക്കോ ബ്രാഞ്ചിലാണ് വെടിവെപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ബ്രാഡ്‌ലി സ്‌കോട്ട് സെയറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ ശേഷം ലൈബ്രറിയുടെ പിന്‍വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ രണ്ട് കൊലപാതകക്കുറ്റങ്ങള്‍ ചുമത്തി. കൊല്ലപ്പെട്ടവരെ പ്രതിക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും അവര്‍ ലൈബ്രറിയിലെ സാധാരണ സന്ദര്‍ശകരായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ഒരു […]
മാപ്പ് ഓണാഘോഷം 2026: ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു

പൂക്കളവും സദ്യയും, സാംസ്‌കാരിക പരിപാടികളുമായി ഓണാഘോഷത്തിനായി ഒരുക്കങ്ങൾ ആരംഭിച്ച് മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ (മാപ്പ്). മഹാബലിയുടെ സ്മരണ പുതുക്കി ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശമായി മാപ്പ് ഓണത്തെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണ്. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ കോഡിനേറ്റ് ചെയ്യാന്‍ സാബു സക്കറിയയുടെയും ഓണസദ്യയുടെ ഒരുക്കങ്ങള്‍ ക്രമീകരിച്ച് ലിബിന്‍ പുന്നശ്ശേരിയുടെയും നേതൃനിര സജീവമാണ്. ഓഗസ്റ്റ് 15 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഫിലാഡല്‍ഫിയ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ […]
കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

കാനഡയിലെ മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി പുതിയ ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പേയ്‌മെൻ്റ് ജൂൺ 26 വ്യാഴാഴ്ച വിതരണം ചെയ്യും. കാനഡ പെൻഷൻ പ്ലാൻ (CPP) പേയ്‌മെൻ്റുകൾക്കൊപ്പം തന്നെ ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് (GIS) തുകകളും ദശലക്ഷക്കണക്കിന് മുതിർന്ന പൗരന്മാരുടെ അക്കൗണ്ടുകളിൽ ഈ ദിവസം തന്നെ എത്തും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ അവസാന പേയ്‌മെൻ്റാണിത്. നിലവിൽ 65 മുതൽ 74 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം പരമാവധി 743.05 ഡോളറും, 75 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് 817.36 […]
എഡ്മിന്‍റനിൽ കനത്ത മഴ: ജനജീവിതം സ്തംഭിച്ചു, ജാഗ്രതാനിർദ്ദേശം

എഡ്മിന്‍റൻ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. ഒരു മാസം ലഭിക്കേണ്ട മഴ രണ്ടു ദിവസം കൊണ്ട് പെയ്തതോടെ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. നഗരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജലഉപഭോഗം നിയന്ത്രിക്കണമെന്ന് എഡ്മിന്‍റൻ മേയർ ആൻഡ്രൂ നാക്ക് അഭ്യർത്ഥിച്ചു. അപകടസാധ്യതയുള്ളതിനാൽ നഗരത്തിലെ തടാകങ്ങൾക്കും ജലാശയങ്ങൾക്കും അരികിലേക്ക് പൊതുജനങ്ങൾ പോകരുതെന്നും കർശന നിർദ്ദേശമുണ്ട്. ജൂൺ മാസത്തിൽ സാധാരണ 69.9 മില്ലിമീറ്റർ മഴ ലഭിക്കാറുള്ള സ്ഥാനത്ത്, […]
വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

ബ്രിട്ടിഷ് കൊളംബിയയിലെ വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കിറ്റ്സിലാനോയിലെ കോണാട്ട് പാർക്കിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പാർക്കിൽ ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കെ, പ്രതി പിച്ച് മുറിച്ചുകടക്കുകയും കളി തുടർച്ചയായി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കളിക്കാരും അവിടെയുണ്ടായിരുന്ന കാണികളും ഇയാളോട് മാറിപ്പോകാൻ ആവശ്യപ്പെട്ടതോടെ പ്രതി അക്രമാസക്തനാവുകയും ചീത്തവിളിക്കുകയുമായിരുന്നു. അക്രമാസക്തനായ പ്രതി കളിക്കാർക്ക് നേരെ ബിയർ സ്പ്രേ പ്രയോഗിക്കുകയും കളിക്കാരിൽ ഒരാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. […]
കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

ചരിത്രത്തിൽ ആദ്യമായി കാനഡയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും എണ്ണം കുതിച്ചുയർന്നതായി പുതിയ റിപ്പോർട്ട്. 2026-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 30,092 പേരാണ് കാനഡ വിട്ടുപോയതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇത്രയധികം ആളുകൾ രാജ്യം വിടുന്നത് ഇതാദ്യമായാണ്. പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങളും ഉയർന്ന ജീവിതച്ചെലവുമാണ് കാനഡയെ ഒഴിവാക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. താൽക്കാലിക താമസക്കാരും കാനഡ ഒഴിവാക്കി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്. 2026 ആദ്യ […]