newsroom@amcainnews.com

വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

ബ്രിട്ടിഷ് കൊളംബിയയിലെ വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കിറ്റ്സിലാനോയിലെ കോണാട്ട് പാർക്കിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പാർക്കിൽ ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കെ, പ്രതി പിച്ച് മുറിച്ചുകടക്കുകയും കളി തുടർച്ചയായി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കളിക്കാരും അവിടെയുണ്ടായിരുന്ന കാണികളും ഇയാളോട് മാറിപ്പോകാൻ ആവശ്യപ്പെട്ടതോടെ പ്രതി അക്രമാസക്തനാവുകയും ചീത്തവിളിക്കുകയുമായിരുന്നു. അക്രമാസക്തനായ പ്രതി കളിക്കാർക്ക് നേരെ ബിയർ സ്പ്രേ പ്രയോഗിക്കുകയും കളിക്കാരിൽ ഒരാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടി.

പരുക്കേറ്റ കളിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റവരുമായി യാതൊരുവിധത്തിലും സമ്പർക്കം പുലർത്തരുത്, നിർദ്ദിഷ്ട പ്രദേശങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയ കർശന നിബന്ധനകളോടെ മുൻപും പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

You might also like
Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Top Picks for You
Top Picks for You