newsroom@amcainnews.com

കാലിഫോര്‍ണിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

വടക്കന്‍ കാലിഫോര്‍ണിയയിലെ ലൈബ്രറിയില്‍ ഉണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ലൈബ്രറിയുടെ ചിക്കോ ബ്രാഞ്ചിലാണ് വെടിവെപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ബ്രാഡ്‌ലി സ്‌കോട്ട് സെയറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണ ശേഷം ലൈബ്രറിയുടെ പിന്‍വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ രണ്ട് കൊലപാതകക്കുറ്റങ്ങള്‍ ചുമത്തി. കൊല്ലപ്പെട്ടവരെ പ്രതിക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും അവര്‍ ലൈബ്രറിയിലെ സാധാരണ സന്ദര്‍ശകരായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ഒരു ഷോട്ട്ഗണ്‍ കണ്ടെത്തിയതായും, ലൈബ്രറി പാര്‍ക്കിംഗ് സ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ വാഹനത്തില്‍ നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.

You might also like
States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You