newsroom@amcainnews.com

സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 28-ന്

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെൻ്റ് തോമസ് ദിനാചരണവും ആഘോഷിക്കുന്നു. ജൂൺ 28 ഞായറാഴ്ച വൈകുന്നേരം നാലിന് ൽമോണ്ടിലുള്ള സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന പരിപാടിയിൽ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനം മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവ്വഹിക്കും. ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹപ്രഭാഷണം നടത്തും.

വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ചടങ്ങിലെ ഗാനശുശ്രുഷക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകും. റവ. ഫാ. ജോൺ തോമസ് (പ്രസിഡൻ്റ്) റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡൻ്റ്) ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡൻ്റ് & പ്രോഗ്രാം കൺവീനർ) ജോബി ജോർജ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

You might also like

നീറ്റ് പേപ്പർ ചോർച്ച: ‘ഡയപ്പർ ചലഞ്ചു’മായി സിജെപി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

വിവാഹത്തിനായി ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം; മലയിടുക്കിലെ കൊലപാതക ചതിയിൽ പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

മാപ്പ് ഓണാഘോഷം 2026: ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

Top Picks for You
Top Picks for You