newsroom@amcainnews.com

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

ഒൻ്റാരിയോയിലെ ഹൈവേകളിലൂടെ ഇനി ഡ്രൈവർമാർക്ക് പറക്കാം. പ്രവിശ്യയിലെ ഹൈവേകളിലെ വേഗപരിധി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഒൻ്റാരിയോ സർക്കാർ. ഹൈവേയിൽ വേഗത പരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററിൽ നിന്ന് 110 കിലോമീറ്ററായി ഉയർത്തുമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയ അറിയിച്ചു. കിഴക്കൻ ഒൻ്റാരിയോയിലെ 401, 416 ഹൈവേകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 401, ക്വീൻ എലിസബത്ത് വേ, 402, 403, 416, 417 ഹൈവേകളിൽ സെപ്റ്റംബർ അവസാനത്തോടെയും വേഗപരിധി വർധന നടപ്പിൽ വരും.

2024 ലെ ശരത്കാലത്ത്, സുരക്ഷിതമായ സ്ഥലങ്ങളിൽ വേഗത പരിധി ഉയർത്തുന്നതിനെക്കുറിച്ച് തന്‍റെ സർക്കാർ പരിശോധിക്കുന്നതായി പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചിരുന്നു. വേഗത പരിധി ഉയർത്തുന്നതിലൂടെ സാർണിയയിൽ നിന്ന് ടൊറൻ്റോയിലേക്കുള്ള യാത്ര സമയം ഏകദേശം 20 മിനിറ്റ് കുറയും. കൂടാതെ ടൊറൻ്റോ-ഒട്ടാവ യാത്ര സമയം ഏകദേശം അര മണിക്കൂർ ലഭിക്കാമെന്നും സർക്കാർ കണക്കാക്കുന്നു.

You might also like
Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You