newsroom@amcainnews.com

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

യുഎസിലെ ഫ്ലോറിഡയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിരവധി വാഹനങ്ങങ്ങളുമായി കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ വിന്‍റര്‍ ഹേവനിലാണ് അപകടമുണ്ടായത്. 37 വിദ്യാർത്ഥികളും ബസ് ഡ്രൈവറും ഡ്രൈവറുടെ ഒമ്പത് വയസുള്ള മകളും ഉള്‍പ്പെടെ 39 പേരാണ് ബസിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 6.15ഓടെയാണ് അപകടം.

അപകടത്തില്‍ ബസിലുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയും അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനത്തിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. ഏഴ് പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ബസ് സ്വന്തം ലെയിനിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ വന്ന വെള്ള നിറത്തിലുള്ള ഷെവര്‍ലെ മാലിബു ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ജീപ്പുമായി നേരിട്ട് കൂട്ടിയിടിച്ചു. മറ്റൊരു വാഹനവും അപകടത്തില്‍പ്പെട്ടതോടെ ആകെ നാല് വാഹനങ്ങള്‍ അപകടത്തില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

ട്രാഫിക് ഹോമിസൈഡ് അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോള്‍ക്ക് കൗണ്ടി ഷെരിഫ് ഓഫീസ്, വിന്‍റര്‍ ഹേവന്‍ ഫയര്‍ ആന്‍ഡ് പൊലീസ്, ഹെയിന്‍സ് സിറ്റി പൊലീസ്, പോള്‍ക്ക് കൗണ്ടി ഫയര്‍ റെസ്‌ക്യൂ, പോള്‍ക്ക് കൗണ്ടി പബ്ലിക് സ്‌കൂളുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

You might also like

ഹ്യൂസ്റ്റണിൽ സെൻ്റ് വിൻസെൻ്റ് ഡി പോളിന്‍റെ തിരുനാൾ ആഘോഷിച്ചു

Brutal murder: In Illinois, wife shot and killed, and son burned inside a car

ക്രൂരമായ കൊലപാതകം: ഇലിനോയിയിൽ ഭാര്യയെ വെടിവെച്ചുകൊന്ന് മകനെ കാറിനുള്ളിലിട്ട് തീവെച്ചു

ഡ്രൈവർമാർ ശ്രദ്ധിക്കുക, ഒക്‌ടോബർ 1 മുതൽ വിന്‍റർ ടയറുകൾ നിർബന്ധം: ബി സി സർക്കാർ

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Internal Conflicts and Concerns in the Tata Group: An Assessment by K.S. Sabarinathan

ടാറ്റ ഗ്രൂപ്പിലെ ഉൾപ്പോരുകളും ആശങ്കകളും: കെ.എസ്. ശബരിനാഥന്റെ വിലയിരുത്തൽ

Digger movie review: After 30 years of defying gravity, Tom Cruise takes his biggest leap

‘ഡിഗർ’ സിനിമ റിവ്യൂ: ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് 30 വർഷങ്ങൾക്ക് ശേഷം ടോം ക്രൂയിസിന്റെ ഏറ്റവും വലിയ കുതിച്ചുചാട്ടം

Top Picks for You
Top Picks for You