newsroom@amcainnews.com

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

കുതിച്ചുയരുന്ന ജീവിതച്ചെലവിൽ പ്രതിസന്ധിയിലായ ഒൻ്റാരിയോ നിവാസികൾക്ക് ആശ്വാസമായി ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9 വെള്ളിയാഴ്ച ലഭിക്കും. സാധാരണയായി എല്ലാ മാസവും 10-ാം തീയതിയാണ് കാനഡ റവന്യൂ ഏജൻസി OTB പേയ്‌മെൻ്റുകൾ വിതരണം ചെയ്യുന്നത്. എന്നാൽ ഈ വർഷം ഒക്ടോബർ 10 ശനിയാഴ്ച ആയതിനാൽ, OTB തുക അതിന് തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസത്തിലേക്ക് മാറ്റുകയായിരുന്നു. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് ക്രെഡിറ്റുകൾ കൂട്ടിച്ചേരുന്നതാണ് OTB. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്‌ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്‌മെൻ്റ് 371 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്‌മെൻ്റ് വിതരണം ചെയ്യാറുണ്ട്.

2026–27-ലെ ആനുകൂല്യ വർഷത്തേക്ക്, അർഹരായ ഓരോ വ്യക്തിക്കും പരമാവധി OSTC തുക 378 ഡോളറാണ്. ഇതിനു പുറമേ, പങ്കാളിക്ക് (നിയമപരമായോ അല്ലാതെയോ ഉള്ള പങ്കാളിക്ക്) 378 ഡോളറും 19 വയസ്സിൽ താഴെയുള്ള ആശ്രിതരായ ഓരോ കുട്ടിക്കും 378 ഡോളറും ലഭിക്കും. 18 മുതൽ 64 വരെ പ്രായമുള്ളവർക്ക് പ്രതിവർഷം പരമാവധി 1,307 ഡോളറും, 65-ഉം അതിൽ കൂടുതലും പ്രായമുള്ളവർക്ക് പ്രതിവർഷം 1,488 ഡോളറുമാണ് ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സായി ലഭിക്കുക. കുട്ടികളില്ലാത്ത വ്യക്തികൾക്ക് 189 ഡോളറും, ദമ്പതികളും ഒറ്റ രക്ഷിതാക്കളും ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് 290 ഡോളറുമാണ് നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് വഴി വിതരണം ചെയ്യുന്നത്.

You might also like
Saturn's Opposition Position and Celestial Views: Key Information to Know

ശനിയുടെ പ്രതിപക്ഷ സ്ഥാനവും ആകാശ കാഴ്ചകളും: അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Mamdani calls for US to join ICC, arrest Netanyahu during Theo Von podcast appearance: ‘Architect of a horrific genocide

അമേരിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ചേരണമെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും മംദാനി: തിയോ വോൺ പോഡ്‌കാസ്റ്റിൽ രൂക്ഷവിമർശനം

നെക്സസ് (Nexus) അപേക്ഷ: പുതിയ സമയപരിധി പ്രഖ്യാപിച്ച് CBSA

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

കാനഡയിലേക്ക് കുടിയേറണോ? അവസരമൊരുക്കി ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം

Top Picks for You
Top Picks for You