newsroom@amcainnews.com

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അഭാവത്തിലും യൂറോപ്യൻ നേഷൻസ് ലീഗിൽ ക്വർട്ടറിലേക്ക് മുന്നേറി പോർച്ചുഗൽ. നോർവേയെ 2-1ന് തോൽപ്പിച്ചാണ് പോർച്ചുഗൽ നേഷൻസ് ലീഗിൽ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായത്. നെതർലൻഡ്‌സ്, ഡെൻമാർക്ക് ടീമുകളും ജയം നേടിയപ്പോൾ ജർമനി-ഗ്രീസ് മത്സരം സമനിലയായി. ഗ്രൂപ്പ് ഡിയിൽ നാലാം ജയത്തോടെയാണ് പോർച്ചുഗൽ ക്വാർട്ടർ ഉറപ്പാക്കിയത്. നാല് കളിയിൽ നിന്ന് ആറ് പോയിൻ്റുള്ള ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്ത്.

പോർച്ചുഗീസ് ടീമിനായി 38-ാം മിനിറ്റിൽ ജാവൊ കാൻസലോയും 79-ാം മിനിറ്റിൽ ഗോൺസാലോ റാമോസും ഗോൾ നേടി. 36-ാം മിനിറ്റിൽ ക്രിസ്റ്റഫർ അജറാണ് നോർവേയുടെ ഗോൾ നേടിയത്. 86-ാം മിനിറ്റിൽ ഫ്രാൻസെസ്‌കോ കോൺസികൊ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പോർച്ചുഗൽ പത്ത് പേരായി ചുരുങ്ങിയിരുന്നു.

You might also like

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

Terrifying Moments in the Cockpit: Captain Macher's Revelations to Netanyahu

കോക്പിറ്റിലെ ഭീതിദമായ നിമിഷങ്ങൾ: ക്യാപ്റ്റൻ മച്ചർ നെതന്യാഹുവോട് വെളിപ്പെടുത്തിയ കാര്യങ്ങൾ

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

എഡ്മിന്‍റൻ-കാൽഗറി അതിവേഗ റെയിൽ പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ആൽബർട്ട

ഡ്രൈവർമാർ ശ്രദ്ധിക്കുക, ഒക്‌ടോബർ 1 മുതൽ വിന്‍റർ ടയറുകൾ നിർബന്ധം: ബി സി സർക്കാർ

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Top Picks for You
Top Picks for You