newsroom@amcainnews.com

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയയില്‍ അസാധാരണമായ ഉഷ്ണതരംഗം തുടരുന്നതിനിടെ മൂന്നരക്കോടിയിലധികം പേര്‍ക്ക് ജാഗ്രതാ നിർദ്ദേശം. ഞായറാഴ്ച ഉച്ചയോടെ സംസ്ഥാനത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും അപകടകരമായ ചൂടാണ് അനുഭവപ്പെട്ടത്. ഒക്ടോബര്‍ മാസത്തിലെ സാധാരണയേക്കാൾ വളരെ ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ കാലിഫോർണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ മുതല്‍ മെക്‌സിക്കോ അതിര്‍ത്തി വരെയുള്ള പ്രദേശങ്ങളില്‍ താപനില 90 മുതല്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയെത്തുമെന്നാണ് മുന്നറിയിപ്പ്. ലൊസാഞ്ചലസിലും സാന്‍ ഡിയഗോയിലും അതിശക്തമായ ചൂട് മുന്നറിയിപ്പ് തുടരുകയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലും സാക്രമെൻ്റോയിലും ഞായറാഴ്ച ജാഗ്രതാ നിർദ്ദേശം […]

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

യുഎസിലെ ഫ്ലോറിഡയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിരവധി വാഹനങ്ങങ്ങളുമായി കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ വിന്‍റര്‍ ഹേവനിലാണ് അപകടമുണ്ടായത്. 37 വിദ്യാർത്ഥികളും ബസ് ഡ്രൈവറും ഡ്രൈവറുടെ ഒമ്പത് വയസുള്ള മകളും ഉള്‍പ്പെടെ 39 പേരാണ് ബസിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 6.15ഓടെയാണ് അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയും അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനത്തിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. ഏഴ് പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും […]

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

നിക്ഷേപകർക്ക് യുഎസ് ഗ്രീൻ കാർഡ് ലഭ്യമാക്കുന്ന പ്രമുഖ ഇമിഗ്രൻ്റ് ഇൻവെസ്റ്റർ പ്രോഗ്രാമായ ഇ.ബി-5 (EB-5) വീസ അപേക്ഷാ ഫീസുകൾ അമേരിക്കൻ പൗരത്വ-കുടിയേറ്റ സേവന വിഭാഗം (USCIS) കുത്തനെ വർധിപ്പിച്ചു. നവംബർ 30 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലെ കുറഞ്ഞ നിരക്കിൽ അപേക്ഷ സമർപ്പിക്കാൻ തയ്യാറെടുക്കുന്ന നിക്ഷേപകർക്ക് നവംബർ 29 വരെ മാത്രമാണ് ഇനി അവസരമുള്ളത്. റീജനൽ സെന്‍റർ വഴി ഫയൽ ചെയ്യുന്ന നിക്ഷേപകരുടെ പ്രാഥമിക ഫോം I-526E ഫീസ് നിലവിലെ 3,675 ഡോളറിൽ നിന്ന് […]

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അഭാവത്തിലും യൂറോപ്യൻ നേഷൻസ് ലീഗിൽ ക്വർട്ടറിലേക്ക് മുന്നേറി പോർച്ചുഗൽ. നോർവേയെ 2-1ന് തോൽപ്പിച്ചാണ് പോർച്ചുഗൽ നേഷൻസ് ലീഗിൽ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായത്. നെതർലൻഡ്‌സ്, ഡെൻമാർക്ക് ടീമുകളും ജയം നേടിയപ്പോൾ ജർമനി-ഗ്രീസ് മത്സരം സമനിലയായി. ഗ്രൂപ്പ് ഡിയിൽ നാലാം ജയത്തോടെയാണ് പോർച്ചുഗൽ ക്വാർട്ടർ ഉറപ്പാക്കിയത്. നാല് കളിയിൽ നിന്ന് ആറ് പോയിൻ്റുള്ള ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്ത്. പോർച്ചുഗീസ് ടീമിനായി 38-ാം മിനിറ്റിൽ ജാവൊ കാൻസലോയും 79-ാം മിനിറ്റിൽ ഗോൺസാലോ റാമോസും ഗോൾ […]

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

ബ്രിട്ടിഷ് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ ജെഫ്രി ആർചർ (86) അന്തരിച്ചു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ട് നീണ്ട സാഹിത്യരചനകളിൽ ‘ക്ലിഫ്റ്റൺ ക്രോണിക്കിൾസ് സീരീസ്’, ‘കെയ്ൻ ആൻഡ് ആബേൽ’ എന്നീ കൃതികൾ ഏറെ ശ്രദ്ധേയമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 100 പുസ്തകങ്ങളിൽ ‘കെയ്ൻ ആൻഡ് ആബേൽ’ ഉൾപ്പെടുന്നു. പുതിയ പുസ്തകമായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാൻ ഇരിക്കവേയാണ് ആർചർ വിടപറഞ്ഞത്. 1975 ൽ പ്രസിദ്ധീകരിച്ച : നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി […]

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

കുതിച്ചുയരുന്ന ജീവിതച്ചെലവിൽ പ്രതിസന്ധിയിലായ ഒൻ്റാരിയോ നിവാസികൾക്ക് ആശ്വാസമായി ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9 വെള്ളിയാഴ്ച ലഭിക്കും. സാധാരണയായി എല്ലാ മാസവും 10-ാം തീയതിയാണ് കാനഡ റവന്യൂ ഏജൻസി OTB പേയ്‌മെൻ്റുകൾ വിതരണം ചെയ്യുന്നത്. എന്നാൽ ഈ വർഷം ഒക്ടോബർ 10 ശനിയാഴ്ച ആയതിനാൽ, OTB തുക അതിന് തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസത്തിലേക്ക് മാറ്റുകയായിരുന്നു. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ […]

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

ക്യുബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ‘കൊയാലിഷൻ അവനീർ ക്യുബെക്ക്’ (CAQ)-ന് തിരിച്ചടി നൽകി പാർട്ടി ക്യുബെക്കോയിസ് (Parti Québécois) ഭരണത്തിലേക്ക്. പ്രവിശ്യയിലെ ആകെ 127 റൈഡിങ്ങുകളിൽ 59 എണ്ണത്തിൽ പാർട്ടി ക്യുബെക്കോയിസ് മുന്നിട്ടു നിൽക്കുന്നതായി റിപ്പോർട്ട്. ‘കാമിൽ-ലോറിൻ’ (Camille-Laurin) റൈഡിങ്ങിൽ വിജയിച്ച പാർട്ടി ലീഡർ പോൾ സെൻ്റ്-പിയറി പ്ലാമോണ്ടൺ ക്യുബെക്കിനെ നയിക്കും. 40 റൈഡിങ്ങുകളിൽ മുന്നിട്ടു നിൽക്കുന്ന ക്യുബെക്ക് ലിബറൽ പാർട്ടി (PLQ) ഔദ്യോഗിക പ്രതിപക്ഷമായി മാറും. ക്യുബെക്ക് ചരിത്രത്തിൽ ആദ്യമായി കൺസർവേറ്റീവ് പാർട്ടി (CPQ) സ്ഥാനാർത്ഥി […]