newsroom@amcainnews.com

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാരണം ആദ്യം ജോലി നഷ്‌ടമാവുക ഈ ആളുകൾക്ക്… പ്രവചിച്ച് ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ

തൊക്കെ ജോലികൾ എഐ കളയും? ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സമഗ്ര മേഖലകളിലും പിടിമുറുക്കിയതോടെ എല്ലാവരുടെയും മനസിൽ ആധികളും ചോദ്യങ്ങളുമാണ്. എഐ രംഗത്തെ അതികായരിൽ ഒരാളായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ ലോകത്തിന് ചില മുന്നറിയിപ്പുകൾ നൽകുകയാണ്. എഐ ഏതൊക്കെ തൊഴിലുകളാവും ആദ്യം മാറ്റിമറിക്കുക എന്നാണ് ആൾട്ട്‌മാൻറെ പ്രവചനം. എഐ ആദ്യം കസ്റ്റമർ സർവീസ്/സപ്പോർട്ട് ജോലികളാവും കളയുക എന്നാണ് സാം ആൾട്ട്‌മാൻറെ നിരീക്ഷണം.

ഫോണിലൂടെയോ കമ്പ്യൂട്ടർ വഴിയോ ഉള്ള നിലവിലെ കസ്റ്റർ സപ്പോർട്ട് ജോലികളെയാവും എഐ ആദ്യം കൈക്കലാക്കുക. കസ്റ്റമർ സപ്പോർട്ട് ജോലികൾ ചെയ്യുന്ന നിരവധി പേർക്ക് ജോലി നഷ്‌ടമാകും. പ്രോഗ്രാമർമാരായിരിക്കും തൊഴിൽ നഷ്‌ടപ്പെടുന്ന മറ്റൊരു വിഭാഗം. ഓരോ 75 വർഷം കൂടുമ്പോഴും ജോലികളിൽ ശരാശരി 50 ശതമാനത്തിൻറെ മാറ്റം വരാറുണ്ട് എന്നാണ് അടുത്തിടെ ആരോ ഒരാൾ എന്നോട് പറഞ്ഞത് എന്നും സാം ആൾട്ട്‌മാൻ ദി ടക്കർ കാൾസൺ ഷോയിൽ വ്യക്തമാക്കി. എന്നാൽ മനുഷ്യർ ആവശ്യമായ കസ്റ്റമർ സർവീസ്/സപ്പോർട്ട് ജോലികൾ പൂർണമായും അപ്രത്യക്ഷമാകുമെന്ന മുൻ നിലപാടിൽ നിന്ന് സാം ആൾട്ട്‌മാൻ പിന്നോട്ടുപോയിട്ടുണ്ട്.

എഐയോ റോബോട്ടോ നൽകുന്ന നിർദേശങ്ങൾ എത്ര നല്ലതായാലും അല്ലെങ്കിലും അതിനെ വരുംകാലത്ത് ആശ്രയിക്കേണ്ടിവരുമെന്നും ആൾട്ട്‌മാൻ കൂട്ടിച്ചേർത്തു. നഴ്‌സിംഗ് പോലെ മനുഷ്യബന്ധം ആവശ്യമുള്ള റോളുകൾ എഐ കാലത്തും അപ്രത്യക്ഷമാകാൻ സാധ്യതയില്ലെന്നും ആൾട്ട‌്‌മാൻ പറയുന്നു. കസ്റ്റമർ സർവീസ് ജോലികൾ എഐ ഏറ്റെടുക്കുമെന്ന വാർത്ത ഇതാദ്യമല്ല. കമ്പനിയുടെ എല്ലാ കസ്റ്റമർ സപ്പോർട്ട് സംവിധാനവും എഐയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് ഒറാക്കിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ സപ്പോർട്ട് ടീമിൽ നിന്ന് 4000 ലൈവ് ഏജൻറുമാരെ ഒഴിവാക്കുന്ന കാര്യം സെയിൽസ്‌ഫോഴ്‌സ് സിഇഒ അടുത്തിടെ സൂചിപ്പിച്ചിരുന്നു.

You might also like
Why heavy rain repeatedly triggers landslides in Kerala

എന്തുകൊണ്ട് കനത്ത മഴ കേരളത്തിൽ വീണ്ടും വീണ്ടും ഉരുൾപൊട്ടലിന് കാരണമാകുന്നു?

യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ലഗേജ് പാക്കിംഗിൽ പാലിക്കേണ്ട സുപ്രധാന നിർദ്ദേശങ്ങൾ

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

Talks Fall Through: WestJet Flight Attendants Go on Strike; Flight Services Grounded

ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് വെസ്റ്റ്ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്റമാർ പണിമുടക്കിലേക്ക്; വിമാന സർവീസുകൾ മുടങ്ങി

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

Top Picks for You
Top Picks for You