newsroom@amcainnews.com

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

ഓസ്‌ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു. നെഹ ബൊമ്മാലി (33), അമ്മായിയമ്മ രാമാദേവി (67) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ 16 രാത്രി ഏകദേശം 9.40ന് മെൽബണിലെ പോയിൻ്റ് കുക്കിൽ Boardwalk Boulevard–Innessfail Drive ജംഗ്ഷനിലായിരുന്നു അപകടം. നെഹയും രാമാദേവിയും സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള പോർഷെ മാകാനുമായി കൂട്ടിയിടിക്കുകയായിരുന്നു. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനായി ഇന്ത്യയിൽനിന്ന് ഓസ്‌ട്രേലിയയിലെത്തിയതായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു. പോർഷെയുടെ ഡ്രൈവർ 53കാരനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി മെൽബണിലെ തെലുങ്ക് കമ്മ്യൂണിറ്റി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിലെ വിശാഖപട്ടണത്തെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

You might also like
Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

Top Picks for You
Top Picks for You