newsroom@amcainnews.com

സിറോ-മലങ്കര കത്തോലിക്ക ഫാമിലി കണ്‍വെന്‍ഷന് തുടക്കമായി

സിറോ-മലങ്കര കത്തോലിക്ക പന്ത്രണ്ടാമത് ഫാമിലി കണ്‍വെന്‍ഷന് ഡബിള്‍ട്രീ ബൈ ഹില്‍ട്ടണ്‍ സ്റ്റാംഫോര്‍ഡില്‍ തുടക്കമായി. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും സമര്‍പ്പിതരും വിശ്വാസികളും സഭാ പിതാക്കന്മാരും സംഗമത്തില്‍ പങ്കെടുത്തു.

”പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” (യോഹന്നാന്‍ 4:23) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ കണ്‍വെന്‍ഷന്‍, സെൻ്റ് മേരി ക്വീന്‍ ഓഫ് പീസ് ഭദ്രാസന അധ്യക്ഷന്‍ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്തായുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. ബത്തേരി ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഫാമിലി കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്തു.

പൂനെ ഭദ്രാസനാധ്യക്ഷന്‍ മാത്യൂസ് മാര്‍ പക്കോമിയോസ്, യു.കെ-യൂറോപ്പ് അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ കുറിയാക്കോസ് മാര്‍ ഒസ്താത്തിയോസ് എന്നിവർ മുഖ്യാതികളായിരുന്നു. മലങ്കര മേജര്‍ സെമിനാരി ഡീനും പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. ജോളി ഫിലിപ്പ് കരിമ്പില്‍, വികാരി ജനറാള്‍ വെരി റവ. അഗസ്റ്റിന്‍ മംഗളത്ത് കോറെപ്പിസ്‌കോപ്പ, മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കൊച്ചേരി, ജനറല്‍ കണ്‍വീനറും ചാന്‍സലറുമായ റവ. ഫാ. സാജി മുക്കൂട്ടുമണ്ണില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റിന്‍സി ബേബി, എംസിവൈഎം പ്രസിഡൻ്റ് സിന്ധ്യ, വടക്കേ അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, കന്യാസ്ത്രീകള്‍, പ്രതിനിധികള്‍, വിശ്വാസികള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വികാരി ജനറാള്‍ വെരി റവ. അഗസ്റ്റിന്‍ മംഗളത്ത് കോറെപ്പിസ്‌കോപ്പ സമ്മേളനത്തിൽ കൃതജ്ഞത അർപ്പിച്ചു.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

ആൽബർട്ട എനർജി റിബേറ്റ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Top Picks for You
Top Picks for You