newsroom@amcainnews.com

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

കാലിഫോർണിയയിൽ നിന്നും കാണാതായ 72 വയസ്സുള്ള ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. അജിത് കൗർ എന്ന വയോധികയുടെ മൃതദേഹമാണ് ഒക്ടോബർ 24 ശനിയാഴ്ച ടർലോക്ക് കനാലിൽ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയത്. സെറാസിന് സമീപമുള്ള ലോവർ ലാറ്ററൽ 3 കനാലിൽ പെട്രോളിങ് നടത്തുന്നതിനിടയിൽ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്റ്റ് ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 23-ന് കാസാ ഗ്രാൻഡെ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലെ വീട്ടിൽ നിന്ന് പീച്ച് നിറത്തിലുള്ള സൽവാർ സൂട്ടും ദുപ്പട്ടയും ധരിച്ച് ഇറങ്ങിയ അജിത് കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇവർ അപ്പാർട്ട്മെൻ്റിന് സമീപമുള്ള കനാലിൽ വീണിരിക്കാമെന്ന് അന്വേഷണത്തിൽ പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പൊലീസും മെർസെഡ് കൗണ്ടി ഷെരീഫ് ഓഫീസിന്‍റെ സഹായത്തോടെ ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടത്തി.

ഒക്ടോബർ 24-നാണ് കനാലിൽ മനുഷ്യശരീരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്റ്റാനിസ്ലാസ് കൗണ്ടി കൊറോണർ ഓഫീസ് അജിത് കൗറിന്റേതാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

You might also like
US, Canada working on deal to ease steel, auto tariffs, sources say

കനേഡിയൻ സ്റ്റീൽ, ഓട്ടോ താരിഫുകൾ കുറയ്ക്കാൻ യുഎസും കാനഡയും ചർച്ചകൾ നടത്തുന്നുവെന്ന് സൂചന

US-Iran Tensions Escalate: Trump Warns of Repeating 'Operation Epic Fury'; Tehran Vows Strong Retaliation

യുഎസ്-ഇറാൻ പോര് മുറുകുന്നു: ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ ആവർത്തിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ശക്തമായി തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ!

Trump's increasing support for Russia carries existential danger for Canada

റഷ്യയ്ക്ക് ട്രംപ് നൽകുന്ന പിന്തുണ വർദ്ധിക്കുന്നത് കാനഡയ്ക്ക് വലിയ ഭീഷണിയാകുന്നു

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 മരണം; നിരവധി പേർക്ക് പരുക്ക്

കാനഡയിൽ നിന്ന് യുഎസിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധന: റിപ്പോർട്ട്

Top Picks for You
Top Picks for You