newsroom@amcainnews.com

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാം അമേരിക്കൻ വിമാനം ഇന്ന് എത്തും

ന്യൂഡൽഹി : 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും. അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തിൽ ആകും ഇവരെ ഇറക്കുക. 119 കുടിയേറ്റക്കാരിൽ 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്.

അമേരിക്കൻ വിമാനം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് അമൃത്സർ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിൽ കാണും. മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

You might also like

ലോകകപ്പ് ഫുട്ബോൾ സുരക്ഷയ്ക്കായി 145 ദശലക്ഷം ഡോളർ കൂടി അനുവദിച്ച് കാനഡ

കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഉണർവ്: ഫെബ്രുവരിയിൽ ജിഡിപി 0.2% വർദ്ധിച്ചു

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പ്: ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷയിൽ എണ്ണവില ഇടിഞ്ഞു

ഭാര്യയെ കൊന്ന് മൃഗശാലയിലെ ഇൻസിനറേറ്ററിൽ ദഹിപ്പിച്ചു; ജപ്പാനിൽ ഭർത്താവ് പിടിയിൽ

കാനഡയിൽ ഇന്ധനവില കുതിക്കുന്നു; 2026-ൽ ശരാശരി ഉപഭോക്താവിന് 1600 ഡോളറിന്റെ അധികബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You