newsroom@amcainnews.com

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

കാനഡയിൽ പെൺകുട്ടികളുടെ പേരുകളിൽ വർഷങ്ങളായി ഒന്നാമതുണ്ടായിരുന്ന ‘ഒലീവിയ’യ്ക്ക് സ്ഥാനചലനം. 2025-ലെ പുതിയ കണക്കുകൾ പ്രകാരം ‘ഷാർലറ്റ്’ ജനപ്രിയ പേരുകളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വർഷം കാനഡയിൽ ജനിച്ച 1,445 കുട്ടികൾക്ക് ഒലീവിയ എന്ന് പേരിട്ടപ്പോൾ 1,502 പെൺകുട്ടികൾക്കാണ് ‘ഷാർലറ്റ്’ എന്ന് പേരിട്ടത്. പട്ടികയിൽ ‘എമ്മ’ മൂന്നാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വർഷം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ടായിരുന്ന ‘സോഫിയ’, ‘അമീലിയ’ എന്നീ പേരുകൾ ഇത്തവണ പരസ്പരം സ്ഥാനം മാറി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ആദ്യ പത്ത് പേരുകളുടെ പട്ടികയിലേക്ക് പുതുതായി കടന്നുവന്ന ഒരേയൊരു പേര് പത്താം സ്ഥാനത്തെത്തിയ ‘നോറ’യാണ്.

ഫ്രഞ്ച് പുരുഷ നാമമായ ‘ചാൾസ്’ എന്നതിൽ നിന്നാണ് ഷാർലറ്റ് എന്ന പേരിന്‍റെ വരവ്. “സ്വതന്ത്ര വ്യക്തി” അല്ലെങ്കിൽ “സൈന്യം” എന്നാണ് ഈ പേരിന്‍റെ അർത്ഥം. ബ്രിട്ടനിലെ വില്യം രാജകുമാരനും കാതറിൻ രാജകുമാരിയും തങ്ങളുടെ മകൾക്ക് ഷാർലറ്റ് എന്ന് പേരിട്ടതോടെയാണ് ഈ പേരിന് കൂടുതൽ പ്രചാരം ലഭിച്ചത്. കാനഡയിലെ ഗായികമാരായ ഷാർലറ്റ് ഖമാനിക്, ഷാർലറ്റ് കാർഡിൻ എന്നിവർ ഈ പേരുള്ള പ്രമുഖരാണ്. കൂടാതെ എഴുത്തുകാരി ഷാർലറ്റ് ബ്രോണ്ടെ, മേക്കപ്പ് രംഗത്തെ പ്രമുഖയായ ഷാർലറ്റ് ടിൽബറി, ‘സെക്സ് ആൻഡ് ദി സിറ്റി’ പരമ്പരയിലെ ഷാർലറ്റ് യോർക്ക് എന്ന കഥാപാത്രം എന്നിവരിലൂടെയും ഈ പേര് ഏറെ പ്രശസ്തമാണ്.

പേരുകളിലെ ഈ രസകരമായ മാറ്റത്തിനൊപ്പം കാനഡയിലെ ജനനനിരക്കിലെ വലിയൊരു മാറ്റവും ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2025-ൽ രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 1.26 കുട്ടികൾ എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ തുടരുകയാണ്. അതായത് കാനഡയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. മാത്രമല്ല, പ്രസവിക്കുന്ന സ്ത്രീകളുടെ ശരാശരി പ്രായത്തിലും വലിയ വർധനയുണ്ടായി. 2025-ൽ അമ്മയാകുന്നവരുടെ ശരാശരി പ്രായം 31.9 വയസ്സായി ഉയർന്നു. 1976-ൽ ഇത് 26.7 വയസ്സ് മാത്രമായിരുന്നു.

You might also like
Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Top Picks for You
Top Picks for You