newsroom@amcainnews.com

സസ്കാച്വാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്റ്റട്രേഷൻ ഫീസ് ഇരട്ടിയാക്കി; ഫീസ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുക റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കും

റെജൈന: സസ്കാച്വാൻ പ്രവിശ്യയിൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് ഇരട്ടിയാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഓരോ വാഹനത്തിനും 150 ഡോളറിൽ നിന്ന് 300 ഡോളറായി ആയിരിക്കും ഫീസ് വർധിപ്പിക്കുക. ഫീസ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുക പ്രവിശ്യയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കും. പെട്രോൾ-ഡീസൽ വാഹന ഉടമകൾ നൽകുന്ന പ്രവിശ്യ ഇന്ധന നികുതി വൈദ്യുത വാഹന ഉടമകളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീസ് വർധനയിലൂടെ സാധിക്കുമെന്ന് സർക്കാർ പറയുന്നു.

കൂടാതെ പാർക്ക് അഡ്മിനിസ്ട്രേറ്റീവ് ഫീസ്, ബിൽഡിങ് പെർമിറ്റ് ഫീസ് എന്നിവയും പ്രവിശ്യ വർധിപ്പിക്കും. ഒപ്പം 14.5 മുതൽ 16 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വൈനുകളുടെ മൊത്തവ്യാപാര മദ്യത്തിൻ്റെ മാർക്ക്-അപ്പുകളും പ്രവിശ്യ കുറയ്ക്കും. ഇതിലൂടെ ചില്ലറ വ്യാപാരികൾക്ക് 226,000 ഡോളർ വരെ ലാഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Steering Defect: Volkswagen Recalls Over 2 Million Cars

സ്റ്റീയറിങ് തകരാർ: ഫോക്സ്‌വാഗൺ ഇരുപത് ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Top Picks for You
Top Picks for You