newsroom@amcainnews.com

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

കോയമ്പത്തൂരിലെ തൊണ്ടാംമുത്തൂർ വടിവേലം പാളയത്തിൽ വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് സാധാരണക്കാരുടെ വിശപ്പകറ്റുന്ന 90 കാരിയായ കമ്മലാമ്മാൾ എന്ന ‘ഇഡ്ഡലിപ്പാട്ടി’, ഗ്യാസ് സിലിണ്ടർ ലഭിക്കാത്തതിനെത്തുടർന്ന് നേരിട്ടിരുന്ന പ്രതിസന്ധിക്ക് വിരാമമായി. രണ്ടു മാസമായി സൗജന്യമായി ലഭിക്കേണ്ടിയിരുന്ന വാണിജ്യ സിലിണ്ടറുകൾ കിട്ടാതായതോടെ പാട്ടിയുടെ വിശപ്പകറ്റൽ യജ്ഞം മുടങ്ങിപ്പോയിരുന്നു.

ആനന്ദ് മഹീന്ദ്രയുടെ സമൂഹ മാധ്യമ പേജിലൂടെ ദേശീയ ശ്രദ്ധനേടിയ പാട്ടിക്ക് മുൻപ് മഹീന്ദ്ര ഫൗണ്ടേഷൻ വീട് നിർമിച്ചു നൽകിയിരുന്നു. പ്രദേശത്തെ ഭാരത് ഗ്യാസ് ഏജൻസി സൗജന്യമായി നൽകിയിരുന്ന സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതും വിതരണം വൈകിയതുമാണ് പ്രതിസന്ധിക്ക് കാരണമായത്. തുടർന്ന് തിങ്കളാഴ്ച കലക്ടറുടെ അദാലത്തിൽ പരാതി നൽകിയതോടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

കലക്ടറുടെയും ജില്ലാ സപ്ലൈ ഓഫിസറുടെയും നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് ഏജൻസി ഉടൻ തന്നെ മൂന്ന് വാണിജ്യ സിലിണ്ടറുകൾ പാട്ടിയുടെ പാചകപ്പുരയിൽ എത്തിച്ചു നൽകി. ഇതോടെ അടുപ്പുകൾ വീണ്ടും സജീവമാവുകയും, സ്നേഹവും രുചിയുമേറിയ ഇഡ്ഡലിയുടെയും സാമ്പാറിന്റെയും മണം അവിടെ പരക്കുകയും ചെയ്തു. മരണം വരെയും ഒരു രൂപയ്ക്ക് വിശപ്പകറ്റുക മാത്രമാണ് തന്റെ ആഗ്രഹമെന്ന് കമ്മലാമ്മാൾ പാട്ടി സന്തോഷത്തോടെ പറയുന്നു.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Top Picks for You
Top Picks for You