newsroom@amcainnews.com

അഭയാർത്ഥി അപേക്ഷ നിരസിച്ചു; ഇന്ത്യൻ കുടുംബത്തെ നാടുകടത്തി കാനഡ

അഭയാർത്ഥി അപേക്ഷ തള്ളിയതോടെ എട്ട് വർഷമായി ക്യുബെക്കിൽ താമസിച്ചു വരികയായിരുന്ന ഇന്ത്യൻ കുടംബത്തിനെ നാടുകടത്തി. 2018 ഏപ്രിലിൽ കാനഡയിലെത്തിയ ഹരീഷ് കുമാറിനെയും കുടുംബത്തിനെയുമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇന്ത്യയിലെത്തിയാൽ ജീവന് ഭീഷണിയുണ്ടെന്നും മാനുഷിക പരിഗണന നൽകണമെന്നും കാണിച്ച് ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഓഗസ്റ്റ് 4-ന് ഇവരുടെ അഭയാർത്ഥി അപേക്ഷ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തള്ളി. കൂടാതെ കഴിഞ്ഞ ആഴ്ച ഹരീഷിന്‍റെ ഭാര്യയെ കാനഡ ബോർഡർ സർവീസസ് ഏജൻസി കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ CBSAയുടെ തീരുമാനത്തിനെതിരെ കുടുംബം ജുഡീഷ്യൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. ട്രക്ക് ഡ്രൈവറാണ് ഹരീഷ് കുമാർ. ജപേഷ് (14), ഗൗരേഷ് (12) എന്നിവർ മക്കളാണ്.

ഈ വർഷം കാനഡയിൽ നടന്ന നാടുകടത്തലുകളിൽ പകുതിയിലധികവും ക്യുബെക്കിൽ നിന്നാണെന്ന് CBSA ഡാറ്റ വ്യക്തമാക്കുന്നു. ഇമ്മിഗ്രൻ്റ് വർക്കേഴ്സ് സെന്‍ററിലെ മനുഷ്യാവകാശ പ്രവർത്തകർ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

You might also like

വെസ്റ്റ് നൈൽ വൈറസ് ബാധ: ഒൻ്റാരിയോയിൽ ജാഗ്രതാ നിർദ്ദേശം

Bank deposit fraud case: Temporary cleaning staff arrested

ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസ്: താൽക്കാലിക ശുചീകരണ ജീവനക്കാരി അറസ്റ്റിൽ

Dr. Sunny Stephen's new symphony 'Uniting Hearts' released, proclaiming world peace and human unity

ലോകസമാധാനവും മാനവിക ഐക്യവും വിളംബരം ചെയ്ത് ഡോ. സണ്ണി സ്റ്റീഫന്റെ പുതിയ സിംഫണി ‘ഹൃദയങ്ങൾ ഒന്നിക്കുന്നു’ പുറത്തിറങ്ങി

കാലാവസ്ഥാ വ്യതിയാനം: കാനഡയിൽ താപനില 5 ഡിഗ്രി വരെ ഉയരുമെന്ന് പുതിയ റിപ്പോർട്ട്

9/11 Disaster: Authorities Covered Up Air Pollution Truth; Shocking Records Released

9/11 ദുരന്തം: വായു മലിനീകരണ സത്യം അധികാരികൾ മൂടിവച്ചു; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്

Gebremariam has taken charge as the new head of Air India

എയർ ഇന്ത്യയുടെ പുതിയ മേധാവിയായി ഗെബ്രിയമറിയം ചുമതലയേറ്റു

Top Picks for You
Top Picks for You