newsroom@amcainnews.com

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു; തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

Bank Employees' Strike Announced; Banks to Remain Closed for Consecutive Days

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ട് പോകുന്നു. ബെഫി, എഐബിഇയുഎ, എഐബിഒസി, എൻസിബിഇയു ഉൾപ്പെടെ രാജ്യത്തെ ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനി, ഞായർ അവധി ദിവസങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസത്തോളം ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യതയുണ്ട്. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വരുന്ന വിനായക ചതുർത്ഥി അവധി കൂടി കണക്കിലെടുത്താൽ പ്രവർത്തന തടസ്സം നാല് ദിവസം വരെ നീളാൻ ഇടയുണ്ട്. എങ്കിലും എടിഎം, ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ വേണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. 2024 മാർച്ചിൽ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ഇതിനായി തീരുമാനമെടുത്തെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ അന്തിമ നടപടികൾ സ്വീകരിച്ചിട്ടില്ല. ഒട്ടേറെ കക്ഷികൾ ഉൾപ്പെട്ട വിഷയമായതിനാൽ വിശാലമായ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്ക് ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം മുൻപ് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ തീയതികളിലെ പണിമുടക്കുകൾക്ക് പുറമെ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും യൂണിയനുകൾ നീങ്ങുന്നത്.

You might also like

ടൊറൻ്റോ വിമാനത്താവളത്തിൽ വെസ്റ്റ്‌ജെറ്റ് വിമാനം കേറ്ററിങ് ട്രക്കുമായി കൂട്ടിയിടിച്ചു: ആർക്കും പരുക്കില്ല

‘Local Governance 101’ Okanagan community’s first-ever council trains ahead of inaugural meeting

ഒക്കനാഗൻ കമ്മ്യൂണിറ്റിയുടെ ആദ്യ കൗൺസിലിന് ‘ലോക്കൽ ഗവേണൻസ് 101’ ആദ്യ യോഗത്തിന് മുന്നോടിയായി പരിശീലനം നൽകുന്നു

അടിസ്ഥാന പലിശ നിരക്ക് 0.25% വർധിപ്പിച്ച് ബാങ്ക് ഓഫ് കാനഡ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

ഇന്ത്യ-കാനഡ വ്യാപാര ബന്ധം: എസ്. ജയശങ്കറും അനിത ആനന്ദും കൂടിക്കാഴ്ച നടത്തി

Joly says Canada must 'send a message' over broken Stelco deal, won't rule out forced divestment

സ്റ്റെൽകോ (Stelco) കരാർ ലംഘനം: കാനഡ ശക്തമായ സന്ദേശം നൽകണമെന്ന് ജോളി; നിർബന്ധിത ആസ്തി വിൽപന സാധ്യത തള്ളിക്കളയാതെ ഗവൺമെന്റ്

Top Picks for You
Top Picks for You