newsroom@amcainnews.com

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ അപ്രതീക്ഷിതമായി കൗൺസിലർ സ്ഥാനം രാജിവെച്ചത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മേയർ വി.വി. രാജേഷിന്‍റെ ഓഫിസിലെത്തിയാണ് അവർ രാജിക്കത്ത് കൈമാറിയത്. ഒരു സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയോടെ ബിജെപി കോർപറേഷൻ ഭരണം നടത്തുന്നതിനിടെയാണ് ഈ പെട്ടെന്നുള്ള രാജി.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച കലക്ടര്‍ക്ക് കത്ത് നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. രാജി വെക്കുമെന്ന് അറിയിച്ച് ശ്രീലേഖ തനിക്കു കത്തു നല്‍കിയിരുന്നുവെന്ന് മേയര്‍ വി.വി.രാജേഷ് സ്ഥിരീകരിച്ചു. ‘‘വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും’’ വി.വി.രാജേഷ് പറഞ്ഞു.

ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് കൗൺസിലറായ ശ്രീലേഖ തന്നെ മേയറക്കാത്തതിൽ കടുത്ത കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാർട്ടി നേതൃത്വവുമായി ശ്രീലേഖയ്ക്ക് പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടാൻ ശ്രീലേഖയ്ക്ക് കഴിഞ്ഞില്ലെന്ന വിമർശനവും അന്ന് ഉയർന്നിരുന്നു.

You might also like

ഭീഷണിപ്പെടുത്തി പണം തട്ടൽ: ബിസിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസ്

US Supreme Court permits Trump administration to deport undocumented immigrants to third countries

അനധികൃത കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താൻ ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതി അനുമതി

ഡ്രൈവർമാർ ശ്രദ്ധിക്കുക, ഒക്‌ടോബർ 1 മുതൽ വിന്‍റർ ടയറുകൾ നിർബന്ധം: ബി സി സർക്കാർ

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

Controversy over night travel ban in plantation areas due to wildlife conflict in Idukki

ഇടുക്കിയിൽ വന്യജീവി സംഘർഷം: തോട്ടം മേഖലകളിൽ രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെച്ചൊല്ലി വിവാദം

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 41 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

Top Picks for You
Top Picks for You