newsroom@amcainnews.com

പാക്കിസ്ഥാനെ കീഴടക്കി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം കരസ്ഥമാക്കി ഇന്ത്യ. നീഷിനിലെ കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ സുവർണ്ണനേട്ടം കൈവരിച്ചത്.

ഇന്ത്യ മുന്നോട്ടുവെച്ച 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 51 പന്തിൽ 96 റൺസ് നേടിയ ഹസൻ നവാസ് പാക്കിസ്ഥാനു വേണ്ടി പൊരുതിയെങ്കിലും വിജയതീരത്ത് എത്താനായില്ല. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. അർധസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമയുടെയും (28 പന്തിൽ 61) തിലക് വർമയുടെയും (22 പന്തിൽ 51*) വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച തിലക് വർമ– ശിവം ദുബെ സഖ്യമാണ് സ്കോർ 200 കടത്തിയത്. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ 24 പന്തിൽ 21 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 20 റൺസുമെടുത്തു.

You might also like

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; വിദഗ്ധർ

10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

US stocks rise near their record after the latest jobs report calms the rattled bond market

തൊഴിൽ കണക്കുകൾ ബോണ്ട് വിപണിക്ക് ആശ്വാസമായി: റെക്കോർഡ് ഉയരത്തിനടുത്തെത്തി യു.എസ് ഓഹരികൾ

ആൽബർട്ട റഫറണ്ടം ഒക്ടോബർ 19-ന്; വേർപിരിയൽ അടക്കം 10 വിഷയങ്ങളിൽ വോട്ടെടുപ്പ്

എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി IRCC

സ്റ്റിയറിങ് തകരാർ: 35,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോക്‌സ്‌വാഗൺ കാനഡ

Top Picks for You
Top Picks for You