ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനത്തു; രണ്ടായിരത്തോളം പേർ അറസ്റ്റിൽ

ഫ്രാൻസിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം അക്രമാസക്തം. അധ്യാപകരുടെ ക്ഷാമം, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ഫ്രാൻസിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതോടെ നാന്നൂറിലേറെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച അടച്ചിട്ടു. കഴിഞ്ഞ മാസം പാരിസ് മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു. തൊട്ടടുത്ത ബെൽജിയത്തിലും വിദ്യാർത്ഥികൾ സമര രംഗത്തിറങ്ങി. പ്രതിഷേധത്തിന്‍റെ ഭാഗമായി നിരവധി സ്കൂളുകളുടെ പ്രവേശന കവാടങ്ങൾ വിദ്യാർത്ഥികൾ ഉപരോധിച്ചു. രണ്ടിടങ്ങളിൽ […]
H-1B വീസ പ്രോഗ്രാം പൂർണമായി ഒഴിവാക്കണം: ജെ ഡി വാൻസ്

H-1B വീസ പ്രോഗ്രാം ദുരുപയോഗത്തിനെതിരെ യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് വീണ്ടും രംഗത്ത്. പ്രോഗ്രാം പൂർണമായി ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാൻസിന്‍റെ നിലപാടിന് പിന്തുണയുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും രംഗത്തെത്തി. പ്രോഗ്രാം പൂർണമായും തകരാറിലാണെന്നും നിലവിൽ അത് തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന് വിദേശ തൊഴിലാളിയെ കൊണ്ടുവന്ന് പകരം നിയമിക്കുന്നത് എച്ച്-1ബി പദ്ധതിയുടെ […]
ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്‍റെ രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ ഒഹായോയിൽ

ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർ, പബ്ലിഷർമാർ, മാധ്യമ സംരംഭകർ, കമ്മ്യൂണിക്കേഷൻസ് പ്രൊഫഷണലുകൾ എന്നിവരുടെ കൂട്ടായ്മയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്‍റെ (IAPC) 11-ാമത് വാർഷിക രാജ്യാന്തര മാധ്യമ സമ്മേളനം (IMC 2026) ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റി ഷാരോൺവില്ലിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആഗോള സംഗമത്തിൽ വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകർ, നയരൂപകർത്താക്കൾ, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ […]
പെൻസിൽവേനിയയിൽ അഞ്ചാംപനി വ്യാപനം രൂക്ഷം: അഞ്ച് മരണം

അമേരിക്കയിൽ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനത്തിന് സാക്ഷ്യം വഹിക്കുന്ന പെൻസിൽവേനിയയിൽ രോഗബാധ മൂലം അഞ്ചാമതൊരു മരണം കൂടി സ്ഥിരീകരിച്ചു. വാക്സിൻ സ്വീകരിക്കാത്ത ലാൻകാസ്റ്റർ കൗണ്ടി സ്വദേശിയാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് പെൻസിൽവേനിയ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. രോഗിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം സംസ്ഥാനത്ത് 39 കൗണ്ടികളിലായി ആകെ 943 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് 903 ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങി ഈ […]
പ്രഥമ മലയാളീ പിക്കള്‍ ബോള്‍ ലീഗ് ഷിക്കാഗോയില്‍

ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രഥമ മലയാളീ പിക്കള്‍ ബോള്‍ ലീഗ് (MPL) ഡിസംബര്‍ 19-ന് മൗണ്ട് പ്രോസ്പെക്റ്റിലെ ദി പിക്ലറില്‍ (The Picklr) നടക്കും. പ്രാദേശിക ടൂര്‍ണമെൻ്റുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ക്യാഷ് പ്രൈസ് 10000 ഡോളർ ഉള്‍പ്പെടെ വിപുലമായ രീതിയില്‍ ആണ് ലീഗ് ഒരുങ്ങുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സ്‌പോര്‍ട്‌സ് ആണ് പിക്കള്‍ ബോള്‍. രജിസ്ട്രേഷന്‍ ആരംഭിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ടീമുകള്‍ രജിസ്റ്റര്‍ […]
ക്വീന്‍സില്‍ യുവതി കുത്തേറ്റ് മരിച്ചു; കാമുകന്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോർക്ക് ക്വീന്‍സിലെ ഫാര്‍ റോക്കവേയില്‍ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു. 31 വയസ്സുള്ള ഫിയോണ പ്രേംരാജിയെയാണ് (Pheona Premraji) വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സെപ്റ്റംബര്‍ 30 ബുധനാഴ്ച ഉച്ചയോടെ നീല്‍സണ്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെൻ്റിലാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ യുവതിയുടെ കാമുകനാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
ഇടിക്കൂട്ടിൽ സുവർണ്ണദിനം: മൂന്നു സ്വർണ്ണവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സുവർണ്ണ നേട്ടം കൈവരിച്ച് ഇന്ത്യ. മൂന്നു സ്വർണ മെഡലുകളാണ് ഗെയിംസിന്‍റെ 13–ാം ദിനം ബോക്സിങ്ങിൽ ഇന്ത്യ നേടിയത്. വനിതാ ബോക്സിങ്ങിൽ സ്വർണത്തിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലവ്‌ലിന ബോർഗോഹെയ്നും (75 കിലോഗ്രാം) പർവീൺ ഹൂഡയും (65 കിലോഗ്രാം) സ്വർണം മെഡൽ നേടി. പുരുഷന്മാരുടെ 80 കി.ഗ്രാമിൽ അങ്കുഷ് പംഗലും സ്വർണ്ണമണിഞ്ഞു. കൂടാതെ ഗുസ്തിയിലും ഇന്ത്യ സ്വർണം നേടി. ഗുസ്തി 65 കി.ഗ്രാം ഫ്രീസ്റ്റൈലിൽ സുജീത് കൽക്കലിനാണ് സ്വർണം നേടിയത്. നിലവിൽ […]
കാനഡയിലേക്ക് കുടിയേറണോ? അവസരമൊരുക്കി ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്കുള്ള പ്രധാന ഇമിഗ്രേഷൻ പദ്ധതിയാണ് ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം (Federal Skilled Worker Program – FSWP). വിദേശ മലയാളി പ്രൊഫഷണലുകൾക്കും വിദഗ്ദ്ധ തൊഴിലാളികൾക്കുമായുള്ള ഈ പ്രോഗ്രാം എക്സ്പ്രസ് എൻട്രി (Express Entry) സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. കാനഡയിൽ മുൻപ് പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും ഈ പദ്ധതി വഴി അപേക്ഷിക്കാം. അപേക്ഷകന് കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറഞ്ഞത് 1 വർഷത്തെ തുടർച്ചയായ പൂർണ്ണസമയ പ്രവൃത്തിപരിചയം (Full-time work experience) ഉണ്ടായിരിക്കണം. കൂടാതെ കനേഡിയൻ […]
കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) വിതരണം തിങ്കളാഴ്ച മുതൽ

ഈ സാമ്പത്തിക വർഷത്തെ രണ്ടാമത്തെയും 2026-ലെ അവസാനത്തെയും ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) ഒക്ടോബർ 5 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. നിലവിലുണ്ടായിരുന്ന ‘ജിഎസ്ടി ക്രെഡിറ്റ്’ (GST credit) സംവിധാനത്തിന് പകരമായാണ് ഈ ആനുകൂല്യം ഈ വർഷം ജൂലൈയിൽ ഫെഡറൽ സർക്കാർ അവതരിപ്പിച്ചത്. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ദശലക്ഷക്കണക്കിന് പൗരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി പ്രഖ്യാപിച്ചത്. 1.2 കോടിയിലധികം […]