പ്രവിശ്യാ കുടിയേറ്റത്തിനായി 41 വിദേശ തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. സെപ്റ്റംബർ 25-ന് നടന്ന ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷ സമർപ്പിക്കണം. പ്രവിശ്യയിൽ നിന്ന് നാമനിർദ്ദേശം ലഭിച്ചുകഴിഞ്ഞാൽ, ‘പ്രവിശ്യാ നോമിനികൾ’ എന്ന നിലയിൽ സ്ഥിര താമസത്തിനുള്ള (PR) അപേക്ഷ ഫെഡറൽ സർക്കാരിന് സമർപ്പിക്കാൻ അവർക്ക് സാധിക്കും.
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയുടെ ഈ വർഷത്തെ പതിനാറാമത്തെ പ്രൊവിൻഷ്യൽ നോമിനേഷൻ നറുക്കെടുപ്പാണിത്. അതേസമയം ഈ നറുക്കെടുപ്പിൽ ‘അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം’ (AIP) ഉദ്യോഗാർത്ഥികളെ പരിഗണിച്ചിട്ടില്ല. മുൻ നറുക്കെടുപ്പുകളെപ്പോലെ, ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ ഏത് NLPNP വിഭാഗത്തിൽ (stream) നിന്നുള്ളവരാണെന്നോ, അവർ ഏത് മേഖലയിലോ തൊഴിലിലോ ആണ് പ്രവർത്തിക്കുന്നതെന്നോ ഉള്ള വിവരങ്ങൾ പ്രവിശ്യ വെളിപ്പെടുത്തിയിട്ടില്ല.







